എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകി...ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണി

ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകുമെന്നതിനാല്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണി സന്ദേശം അയക്കുകയായിരുന്നു. നൃത്ത സംവിധായകനായ മോഹിത് കുമാര്‍ തങ്കാണ് അറസ്റ്റിലായത്.
ജെയ്പൂര്‍മുംബൈ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വ്യാജ സന്ദേശം അയച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോള്‍ സെന്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സുരക്ഷ ശക്തമാക്കി. അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ വ്യാജ സന്ദേശമാണിതെന്ന് വ്യക്തമായി.
ഇതേതുടര്‍ന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇതിന് പിന്നാലെ മോഹിത് കുമാറിനെ കമ്പനി നേരിട്ട് വിളിച്ച് തൊട്ടടുത്ത വിമാനത്തില്‍ യാത്ര ഉറപ്പ് നല്‍കി. ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ താനാണ് വ്യാജ സന്ദേശം അയച്ചതെന്ന് ഇയാള്‍ തുറന്ന് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























