ഉത്തര്‍പ്രദേശില്‍ അമിത വേഗത്തിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാലു മരണം

ഉത്തര്‍പ്രദേശില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. വൃന്ദാവന്‍ കോട്വാലി പോലീസ് സ്‌റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാനെത്തിയ മൂന്നു പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























