കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സേന വധിച്ചത്. കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പാക്കിസ്ഥാന്‍ തീവ്രവാദികളെ സൈന്യം വെടിവെച്ചുകൊന്നിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തിരിച്ചടി നല്‍കിയത്.അതേസമയം, ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുല്‍വാമയിലെ ത്രാലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്നും മറ്റു രണ്ടു പേര്‍ കശ്മീര്‍ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു. ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും നാല് സൈനികര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ത്രാലിലെ നസ്‌നീന്‍പുരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരരെ വധിച്ചത്.
സൈനികരും സിആര്‍പിഎഫും കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
ഇന്ത്യന്‍ ജവാന്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പക അടങ്ങാതെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയത്.
https://www.facebook.com/Malayalivartha























