കാവി വേഷധാരിയായി ഇരിക്കുക എന്നത് മാത്രമല്ല ഒരു ആത്മീയ നേതാവിന്റെ മാനദണ്ഡം ; സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്

സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലില്‍ അയക്കരുത്. മരണം വരെയും തൂക്കിലേറ്റുകയാണ് വേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ലയെന്നും കാവി വസ്ത്രം അണിഞ്ഞാല്‍ മാത്രം ബാബായാകില്ലെന്നും ഇത് വ്യക്തിത്വത്തെയും അടിസ്ഥാനമാക്കിയിരിക്കുമെന്നും പറഞ്ഞു.
കാവി വേഷധാരിയായി ഇരിക്കുക എന്നത് മാത്രമല്ല ഒരു ആത്മീയ നേതാവിന്റെ മാനദണ്ഡം. എല്ലാ മേഖലയ്ക്കും അതിന്റേതായ പരിമിതികളുണ്ട്. എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടമുണ്ട്. ഇത് ആള്‍ദൈവങ്ങള്‍ക്കുമുണ്ട്. ദാത്തി മഹാരാജ് എന്ന് വ്യാജ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























