അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളില്‍ ഒളിഞ്ഞിരുന്നാണ് താലിബാന്‍ ആക്രമണം അഴിച്ചു വിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പെരുന്നാള്‍ പ്രമാണിച്ച് താലിബാന്‍ മൂന്ന് ദിവസം ആക്രമണം നിര്‍ത്തിവെച്ചതായിരുന്നു. വെടിനിര്‍ത്തല്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. അതിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
https://www.facebook.com/Malayalivartha























