Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും, സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍

22 JUNE 2018 10:51 AM IST
മലയാളി വാര്‍ത്ത

ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും . നാളെ അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഓരോ ബെഞ്ചിനും കേസുകള്‍ അനുവദിക്കുന്ന രീതിയെ ഇവര്‍ ചോദ്യംചെയ്തു. 2014 ഡിസംബര്‍ ഒന്നിന് അന്തരിച്ച പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസില്‍ സ്വീകരിച്ച നിലപാടിനെതിരേയും ആരോപണമുന്നയിച്ചു. ജനുവരി 12നു നടന്ന വാര്‍ത്താസമ്മേളനം സുപ്രീം കോടതിയുടെ ചരിത്രത്തില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. ഉയര്‍ന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ നിയമം റദ്ദാക്കിയ അഞ്ചംഗ ഭരണഘടനാബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. ബെഞ്ചിലെ ഏക വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. വിവരസാങ്കേതികതാ നിയമത്തിലെ വിവാദ വകുപ്പായ 66എ റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു.

1953 ജൂണ്‍ 23ന് ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ചെലമേശ്വര്‍ ജനനിച്ചത്. മച്ചിലിപ്പട്ടണത്തെ ഹിന്ദു ഹൈസ്‌കൂളിലും ചെന്നൈ ലൊയോള കോളേജിലുമായിരുന്നു വിദ്യാഭ്യസം. ഫിസിക്‌സില്‍ ബിരുദം നേടിയശേഷം ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തിലും ബിരുദം നേടി. 1995ല്‍ സീനിയര്‍ കോണ്‍സലായി. അതേവര്‍ഷം ഒക്ടോബര്‍ 13ന് ആന്ധ്രാപ്രദേശിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി. '97 ജൂണ്‍ 23ന് അന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജഡ്ജിയുമായി. ഗുവാഹാട്ടി, കേരള ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചു.
2010 മാര്‍ച്ച് 17നാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഇവിടെ പ്രവൃത്തിക്കവേ 2011 ഒക്ടോബര്‍ 10ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 minute ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (6 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (8 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (18 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (44 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends