Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ജസ്‌റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതിയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹം ; കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലാത്തതെന്ന് ജസ്‌റ്റിസ് ചെലമേശ്വര്‍

22 JUNE 2018 06:32 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ന്യായീകരണമില്ലത്തതാണെന്ന് ജസ്‌റ്റിസ് ചെലമേശ്വര്‍. താന്‍ കൂടി അംഗമായ കൊളീജിയത്തിന്റെ നിര്‍ദ്ദേശം വീണ്ടും കേന്ദ്രസര്‍ക്കാരിന് അയയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ദിവസം ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജസ്‌റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതിയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹം. അതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ തനിക്ക് ആയിരുന്നില്ല. സുപ്രീംകോടതി കൊളീജിയം ഐക്യകണ്‌ഠേനയാണ് കെ.എം.ജോസഫിന്റെ നിയമന ഉത്തരവ് കേന്ദ്രത്തിന് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം.ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് താന്‍ കൊളീജിയം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എട്ട് പേജുള്ള വിശദീകരണമാണ് താന്‍ കൊളീജിയം യോഗത്തില്‍ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഈ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതില്‍ താന്‍ ദുഖിക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ എന്ത് കാരണത്താലാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയെന്നത് പറയില്ല. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏത് രീതിയില്‍ വേണമെങ്കിലും ചിന്തിക്കാം. വാര്‍ത്താസമ്മേളനത്തിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ച്‌ പിന്തുണ അറിയിച്ചു. എന്നാല്‍ ഒരാള്‍ പോലും പൊതുസമൂഹത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (6 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (16 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (42 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

Malayali Vartha Recommends