വായ്പത്തട്ടിപ്പ് കേസില്‍ മല്യയ്ക്ക് വീണ്ടും തിരിച്ചടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 12,500 കോടിയുടെ ആസ്തി ഉടന്‍ കണ്ടുകെട്ടും

9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. വായ്പത്തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് പ്രകാരമാണ് ഈ പുതിയ നീക്കം. സാമ്ബത്തിക കുറ്റവാളികള്‍ വിദേശത്ത് അഭയം തേടുന്നതു വര്‍ധിച്ചതോടെയാണു സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
മല്യയ്ക്ക് രാജ്യത്ത് ഓഹരികളും കെട്ടിടങ്ങളും ഉള്‍പ്പെടെ 12,500 കോടി രൂപയുടെ ആസ്തികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടുന്നതിനായി അവിടത്തെ കോടതി മുഖേനെ ഇന്ത്യ ശ്രമിക്കുന്നുണ്ട്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 13,400 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ആസ്തികള്‍ കണ്ടുകെട്ടുന്നതിനും ഉടന്‍ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha


























