ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും; ചീഫ് സെക്രട്ടറി അന്‍ഷുവിന്റെ പരാതിയിൽ ഉടന്‍തന്നെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ സാധ്യത.
ഫെബ്രുവരി 19ന് രാത്രി വൈകി കെജ്‌രിവാളിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ വച്ച് തന്നെ ആക്രമിക്കുകയും ചെയ്യുകയും ഉണ്ടായിയെന്നാണ് അന്‍ഷുവിന്റെ പരാതി.
കെജ്‌രിവാളിന്റെ സാന്നിദ്ധ്യത്തിലാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ തന്നെ ആക്രമിച്ചത്. രണ്ട് എം എല്‍ എമാര്‍ മര്‍ദിച്ചു. ആ മുറിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും അറിവോടെ നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്- അന്‍ഷു പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍തന്നെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. അന്‍ഷുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെജ്‌രിവാളിനെ പോലീസ് ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha

























