സ്വന്തം നിലനില്‍പ്പിനെ കുറിച്ചും കുടുംബത്തിന്റെ നിലനില്‍പ്പും മാത്രമേ ഇവര്‍ പരിഗണിക്കുന്നുള്ളു ;പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥക്ക് കാരണക്കാരും അതിനെ എതിര്‍ത്തവരും തമ്മില്‍ കൈകോര്‍ക്കുകയാണ് ചെയ്യുന്നത്. സ്വന്തം നിലനില്‍പ്പിനെ കുറിച്ചും കുടുംബത്തിന്റെ നിലനില്‍പ്പും മാത്രമേ ഇവര്‍ പരിഗണിക്കുന്നുള്ളുവെന്നും മോദി പറഞ്ഞു.
ഹിന്ദി കവിയായ കബീര്‍ ദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. കബീറിനെ പിന്തുടരുന്നു എന്ന് പറയുന്നവര്‍ക്ക് ബംഗ്ലാവില്ലാതെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് അഖിലേഷ് യാദവിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
ചില പാര്‍ട്ടികള്‍ക്ക് രാജ്യത്തിെന്റ വികസനത്തെ കുറിച്ച് ചിന്തയില്ല. പ്രശ്നങ്ങളുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കലുഷിതമായ അന്തരീക്ഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് സത്യം മനസിലാവുന്നുണ്ട്. ഇത് കബീറിെന്റയും മഹാത്മ ഗാന്ധിയുടെയും അംബേദ്കറിന്റെയും നാടാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























