ചൂതാട്ടം ജീവിതം തകര്‍ത്തു; കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും 15 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം

ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇന്നും പരമ ദയനീയം. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്‍ക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം. മദ്യപാനിയും ചൂതാട്ടുകാരനുമായ ഓട്ടോെ്രെഡവറായ മുപ്പത്തെട്ടുകാരനാണ് 15 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും വില്‍ക്കാന്‍ ഒരുങ്ങിയത്.
കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ക്ക് ഭാര്യയെയും നാല് പെണ്‍മക്കളെയും ഒരു മകനെയും വില്‍ക്കാന്‍ ഇയാള്‍ ചില സംഘങ്ങളുമായി രഹസ്യധാരണയിലെത്തിയത്. 12 വയസുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഭാര്യയെ 5 ലക്ഷം രൂപയ്ക്ക് ബന്ധുവിന് തന്നെ കൈമാറാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി, ഭര്‍ത്താവ് തന്നെയും മക്കളെയും വില്‍ക്കാന്‍ രഹസ്യധാരണയിലെത്തിയ വിവരം അറിയുന്നത്.തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മക്കളയും കൂട്ടി സ്വന്തം വീട്ടില്‍ അഭയം തേടി. പിന്നീട് യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മദ്യത്തിന് അടിമയായ ഭര്‍ത്താവ്, തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് ബന്ധുവിന് കച്ചവടം ഉറപ്പിച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. എന്റെ അഞ്ച് മക്കളയും അയാള്‍ വില്‍ക്കാന്‍ ശ്രമം തുടരുകയാണെന്നും യുവതിയുടെ പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha
























