ജോലിയാണ് സാറെ ജീവിതം...എസ് ഐ ടെസ്റ്റിന് ഉയരം കൂട്ടാന്‍ പുതിയ വഴി കണ്ടെത്തിയ യുവാവിനെ പൊലീസ് പൊക്കി

മീറററ്റിലാണ് സംഭവം. അന്‍കിത് കുമാര്‍ എന്ന യുവാവാണ് ഉയരം കൂട്ടി പൊലീസിനെ കമ്പളിപ്പിക്കാന്‍ നോക്കിയത്. ശാരീരിക ക്ഷമത തെളിയിക്കുന്ന എസ്.ഐ ടെസ്റ്റിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റി മീറ്ററാണ് . പക്ഷേ അന്‍കിത് കുമാറിന് 167 സെന്റി മീറ്റര്‍ ഉയരം മാത്രമാണ് ഉള്ളത്.
ഒരു സെന്റി മീറ്റര്‍ ഉയരം വര്‍ധിപ്പിക്കുന്നത് അന്‍കിത് കുറച്ച് ഹെന്ന വാങ്ങി മുടിയുടെ അടിയില്‍ ഒളിപ്പിച്ചു. ഇത് തിരിച്ചറിയാത്ത വിധത്തിലാണ് മുടി ചീകിയിരുന്നത്.
പക്ഷേ ഉയരമളക്കുന്ന ഉപകരണത്തില്‍ അന്‍കിത് നിന്നപ്പോള്‍ പൊലീസിന് ഒരു സംശയം. ഇരുമ്പു പ്ലേറ്റും തലയോട്ടിയും തമ്മില്‍ എന്തോ ഒരു വ്യത്യാസം. സംശയം നീക്കുന്നതിന് നടത്തിയ വിശദപരിശോധനയിലാണ് അന്‍കിത് നടത്തിയ തട്ടിപ്പ് പൊളിഞ്ഞത്. താന്‍ നന്നായി എഴുത്തുപരീക്ഷയില്‍ പങ്കെടുത്തിരുന്നു. ഉയരക്കുറവിന്റെ പേരില്‍ ടെസ്റ്റ് തോല്‍ക്കുന്നതിന് കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതു കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്ന് അന്‍കിത് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്‍കിതിനെതിരെ വഞ്ചനാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























