വിവിധ ആവശ്യങ്ങളുന്നയിച്ച് മെട്രോ റെയില്‍വേ ഉദ്യോഗസ്ഥര്‍ വീണ്ടും സമരത്തിലേക്ക്...

ഡല്‍ഹിയിലെ മെട്രോ റെയില്‍വെ ഉദ്യോഗസ്ഥര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച ആരംഭിക്കുന്ന സമരത്തില്‍ മെട്രോ റെയില്‍വെയിലെ നോണ്‍ എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്‌റ്റേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നവര്‍, ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന് ഇറങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
ശമ്പള വര്‍ധന അടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് ജൂണ്‍ 19 നു നടത്തിയ സൂചന പണിമുടക്കില്‍ നിരവധി ജീവനക്കാര്‍ പങ്കെടുക്കുകയും മെട്രോ സര്‍വീസിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























