ഗൗരി ലങ്കേഷ് വധം: കോടതിയില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ

ഗൗരി ലങ്കേഷ് വധക്കേസില്‍ കോടതിയില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ. ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് പരശുറാം വാഗ്മറെ മൊഴി നല്‍കിയിരുന്നത്. അതേസമയം , ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിലാകട്ടെ താനാണ് കൊലനടത്തിയതെന്ന് പരശുറാം കുറ്റസമ്മതം നടത്തിയില്ല. ഇത് അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇതുവരെയും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും മറ്റു മൂന്നു പ്രതികളെയും പിടികൂടാന്‍ കഴിയാത്തതും അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
അതുപോലെ പ്രതികളിലൊരാളായ കെ.ടി. നവീന്‍കുമാര്‍ നുണ പരിശോധനക്ക് സമ്മതമാണെന്നറിയിച്ചതും അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. നേരിട്ട് കുറ്റസമ്മത മൊഴി നല്‍കാനായാണ് കഴിഞ്ഞ ദിവസം പരശുറാമിനെ പരപ്പന അഗ്രഹാര ജയില്‍നിന്നും കോടതിയിലെത്തിച്ചത്.
ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്ത പരശുറാം അതുതന്നെ കോടതിയില്‍ ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും മൊഴിമാറ്റി പറയുകയായിരുന്നു. മൊഴി മാറ്റി പറഞ്ഞതോടെ ഇനി തോക്ക് ഉള്‍പെടെയുള്ള ആധികാരികമായ തെളിവുകള്‍ ശേഖരിച്ചാലെ കേസ് കോടതിയില്‍ നിലനില്‍ക്കുകയുള്ളു.
https://www.facebook.com/Malayalivartha


























