കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരനെ സൈന്യം വധിച്ചു

കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കുപ്‌വാരയിലെ കച്ചേമ വനപ്രദേശമാണ് ഭീകരര്‍ താവളമാക്കിയത്.
അതേസമയം, ഷോപിയാനിലെ അഖമില്‍ സൈനിക പട്രോളിംഗിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.
https://www.facebook.com/Malayalivartha























