'പാസ്പോര്‍ട്ട് സേവ' സൂപ്പര്‍ ഹിറ്റ്; രണ്ട് ദിവസം കൊണ്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേര്

പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സൂപ്പര്‍ ഹിറ്റ്. രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷം പേരാണ് പാസ്‌പോര്‍ട്ട് സേവ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ സ്ഥിരീകരിച്ചു.
പാസ്‌പോര്‍ട്ട് സേവ ദിവസിനോട് അനുബന്ധിച്ച് രാജ്യത്തെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തിയ ചടങ്ങിലാണ് പുതിയ ആപ് പുറത്തിറക്കിയത്. ആപ്പിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ പോലീസ് പരിശോധനയും നടക്കും. പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മേല്‍വിലാസ പ്രകാരം പാസ്‌പോര്‍ട്ട് അയച്ചു നല്‍കും. വിവാഹിതര്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിധം
* ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
* ന്യൂ യൂസര്‍ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കണം.
* പാസ്‌പോര്‍ട്ട് ഓഫീസ് തെരഞ്ഞെടുത്തതിനു ശേഷം പേര്, ജനനത്തീയതി, ഇ-മെയില്‍ എന്നിവ രേഖപ്പെടുത്തി ലോഗിന്‍ ഐഡി ലഭ്യമാകുമോ എന്നു നോക്കണം.
* ലോഗിന്‍ ഐഡി കിട്ടിയാല്‍ പാസ്വേര്‍ഡും അതു ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ചോദ്യത്തിനുള്ള ഉത്തരവും കോഡും ഉള്‍പ്പെടുത്തി ആവശ്യമായ വിവരങ്ങളും ചേര്‍ത്ത് സബ്മിറ്റ് ചെയ്യാം.
* വിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ നിങ്ങള്‍ നല്‍കിയ ഇ-മെയിലില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്നുള്ള മറുപടി മെയില്‍ ലഭ്യമാകും.
* ആപ്ലിക്കേഷനിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ തല്‍സ്ഥിതി, ആവശ്യമായ രേഖകളെന്തെല്ലാമാണ്, പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്താനുള്ള തീയതി തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും.
https://www.facebook.com/Malayalivartha























