വീണ്ടും മിന്നലാക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് വ്യക്തമാക്കി ലഫ്.ജനറല്‍ ഹൂഡ

വീണ്ടും മിന്നലാക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് വ്യക്തമാക്കി ലഫ്.ജനറല്‍ (റിട്ടയേര്‍ഡ്) ഹൂഡ. 2016-ല്‍ പാക്കിസ്താന നേരെ നടന്ന മിന്നലാക്രമണത്തിന്റെ മുഖ്യ കാര്യദര്‍ശിയായിരുന്നു ഹൂഡ. ഇനിയും ശക്തമായ ഒരു സന്ദേശം അവര്‍ക്ക് നല്‍കേണ്ടി വന്നാല്‍ അതിന് ഇന്ത്യ മടിക്കില്ലെന്നും ഹൂഡ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28, 29 നാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയത്. അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്ന സേനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം മിന്നലാക്രമണത്തിന് അനുമതി നല്‍കിയത്.
ജമ്മു കശ്മീരിലെ ഉറിയില്‍ സൈനീക ക്യാമ്ബിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനീകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സൈന്യത്തിന്റെ മിന്നലാക്രമണം.
https://www.facebook.com/Malayalivartha























