പച്ചമീനില്‍ വിഷം കലര്‍ത്തുന്നവരെ കുടുക്കാന്‍ പുതിയ നിയമം വരുന്നു; രണ്ടുവര്‍ഷം തടവും രണ്ടുലക്ഷം പിഴയും

മീനില്‍ എന്തുതരം വിഷമോ മായമോ കലര്‍ത്തിയാലും ഇത്തരം മത്സ്യം വില്‍പ്പന നടത്തിയാലും രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി പുതിയ നിയമം വരുന്നു. ഫോര്‍മലിന്‍, അമോണിയ, സോഡിയം ബെന്‍സോവേറ്റ് തുടങ്ങി ഏതു രാസവസ്തു മീനില്‍ ചേര്‍ത്താലും ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്
മത്സ്യത്തില്‍ വിഷം കലര്‍ത്തിയാല്‍ 10,000 രൂപ പിഴ ഒടുക്കുക യും മത്സ്യം എവിടെ നിന്നാണോ കയറ്റി അയച്ചത് അവിടെ എത്തിച്ചു നശിപ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഇതിനെ പൊളിച്ചെഴുതിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്.
അതേസമയം ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ വന്‍തോതില്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടിയുണ്ടാകണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നടന്ന ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് വിഷമീന്‍ സംബന്ധിച്ച ആശങ്ക കേരളം അറിയിക്കുകയും ചെയ്തു.
ട്രോളിങ് നിരോധനകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വലിയതോതില്‍ വിഷമീന്‍ എത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ സാഹചതര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്
https://www.facebook.com/Malayalivartha























