ഭാര്യതന്നെ ശ്രദ്ധിക്കുന്നില്ല വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍; കാരണം ഭാര്യയുടെ സോഷ്യല്‍ മീഡിയയോടുള്ള അമിതാസക്തി

സാധാരണ ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നന്നാണ് ഭാര്യമാരുടെമാരുടെ പരാതി. ഭാര്യ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തി ഭര്‍ത്താവ് വരുന്നത് കേട്ടറിവുള്ള കാര്യമല്ല. എന്നാല്‍ ഈ കാരണത്താല്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭാര്യയുടെ സോഷ്യല്‍ മീഡിയ അമിതാസക്തിയില്‍ മനം മടുത്താണ് ഭര്‍ത്താവിന്റെ വിവാഹമോചനത്തിനുള്ള നീക്കം.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ തുടങ്ങിയ ഈ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഒരു വര്‍ഷത്തിനു ശേഷവും മാറ്റമില്ലാതെ തുടരുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥനായ നരേന്ദ്രസിങ് വിവാഹമോചനം തേടിയിരിക്കുന്നത്. രാത്രി ഉള്‍പ്പെടെയുള്ള ഭാര്യയുടെ ഫോണ്‍ ഉപയോഗം കാരണം തനിക്കും കുടുംബത്തിനും ഒപ്പം സമയം പങ്കിടുന്നില്ലെന്നും, രാത്രി ഏറെ ശെവകിയും ഭാര്യ ആണ്‍ സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ മുഴുകിയിരിക്കുന്നത് തന്നെ അസ്വസ്ഥനാകാറുണ്ടെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
താന്‍ ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും ഭര്‍ത്താവ് ആരോപണമുയര്‍ത്തുന്നു. താന്‍ ഓഫീസില്‍ പോകുന്നതോ വരുന്നതോ ഭാര്യ അറിയാറില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കുന്നു. വിവാഹമോചന അപേക്ഷ ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുടുംബബന്ധങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് ജഡ്ജി ഹിമ കോഹ്‌ലി പറഞ്ഞു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാതികളെല്ലാം യുവതി നിഷേധിച്ചു. ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























