വാഗ്ദാനം നിരസിച്ച ഇരുപതുകാരിയെ ടാക്‌സിക്കുള്ളില്‍ വലിച്ചുകയറ്റി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു; സംഭവം ഗോവ വിമാനത്താവളത്തിനരികെ

വാഹനത്തില്‍ സ്ഥലത്തെത്തിക്കാമെന്ന വാഗ്ദാനം നിരസിച്ച ഇരുപതുകാരിയെ ഡ്രൈവര്‍ ടാക്‌സിക്കുള്ളില്‍ ബലമായി വലിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ബലാത്സംഗം ചെയ്തു.
ഗോവയില്‍ വിമാനത്താവളത്തിനു സമീപമാണ് സംഭവം. പനാജിയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ വാസ്‌കോ ടൗണിലാണ് ഇരുപതുകാരി യുവതി ബലാത്സംഗത്തിനരയായത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വഴിയിലൂടെ നടന്നുപോയ യുവതിയോടു വാഹനത്തില്‍ വീട്ടിലെത്തിക്കാമെന്നു ഡ്രൈവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യുവതി വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ചു. ഇതോടെ യുവതിയെ വാഹനത്തില്‍ വലിച്ചുകയറ്റി വാസ്‌കോയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടാക്‌സി െ്രെഡവറായ രവിചന്ദ്ര ഭട്ട് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha























