മോഷ്ടിച്ച സ്വര്‍ണം കള്ളന്‍ വിഴുങ്ങി... കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം നിഷേധിച്ച കള്ളന് സംഭവിച്ചത്...

വൃദ്ധയായ സ്ത്രീയുടെ താലിമാല മോഷ്ടിച്ച് കള്ളന്‍ അത് വിഴുങ്ങി. സ്വര്‍ണ്ണം തിരിച്ചെടുക്കാനായി കള്ളനെ പോലീസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലായിരുന്നു സംഭവമുണ്ടായത്. 20കാരനായ സൂരജ് ഡുമാര്‍ എന്നയാളെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 70കാരിയായ കലാവതി യാദവിന്റെ താലിമാല മോഷ്ടിച്ച പ്രതി ഇത് വിഴുങ്ങുകയായിരുന്നു. വൃദ്ധയുടെ പരാതിയില്‍ സൂരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചു.
ഒടുവില്‍ എക്‌സറേ എടുത്തപ്പോള്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണ്ണം കണ്ടെത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. അവസാനം ശസ്ത്രക്രിയയിലൂടെ സ്വര്‍ണ്ണം തിരിച്ചെടുത്തു.
https://www.facebook.com/Malayalivartha























