വരന്റെ 'മിന്നല്‍' പേടി ;വിവാഹത്തില്‍ നിന്നു വധു പിന്മാറി

വിവാഹം നടക്കാതിരിക്കാന്‍ പല പല കാരണങ്ങള്‍. പലര്‍ക്കും പലകാര്യങ്ങളൊടും പേടിയുണ്ട്, എന്നാല്‍ ആ പേടിമൂലം സ്വന്തം കല്യാണം മുടങ്ങിയാലോ. അത്തരം ഒരു അവസ്ഥയിലാണ് ബീഹാര്‍ പാറ്റ്‌നയിലെ യുവാവ്. ചെറുപ്പകാലം മുതല്‍ മിന്നലിനോട് ഭയമായിരുന്ന യുവാവിന്റെ പേടി തിരച്ചറിഞ്ഞ വധു കല്യാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
വിവാഹ നിശ്ചയവും വിവാഹ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വധു വരന്റെ ഈ വിചിത്രപേടി തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ വിവാഹം കഴിക്കാനാവില്ലെന്ന് വധു വ്യക്തമാക്കി. പേടി മറച്ചുവെച്ച് കല്യാണം നടത്താന്‍ ശ്രമിച്ചുവെന്ന കാരണത്താല്‍ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നു. പിന്നീട് പൊലീസ് ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനും ശ്രമിച്ചു. എന്നാല്‍ വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കല്യാണ നിശ്ചയത്തിനു മുമ്പ് വയലില്‍ പണിയെടുത്ത വരന്‍ അപ്രതീക്ഷിതമായുണ്ടായ ഇടിയെയും മിന്നലിനെയും ഭയന്ന് ഓടി രക്ഷപ്പെട്ട വിവരം മറ്റുള്ളവരോട് പങ്കുവെച്ചിരുന്നു. ഈ സംഭവം വധു അറിഞ്ഞതോടെ കല്യാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
https://www.facebook.com/Malayalivartha























