Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ ഡി എഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് ബി ജെ പി; ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്ന് യു ഡി എഫ്

15 DECEMBER 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് കേരളത്തിനു മുന്നിൽ അവശേഷിക്കുന്നത്.തിരഞ്ഞെടുപ്പിന് മുന്നേ മുന്നണി പാർട്ടികളെല്ലാം ഉന്നയിച്ച അവകാശവാദം അവസാന നിമിഷത്തിലും ഉന്നയിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഇപ്പോളിതാ തിരുവനന്തപുരം കോർപ്പറേഷൻ ചൊല്ലി 3 മുന്നണികളും പിടിവലി നടത്തുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതീക്ഷകള്‍ പങ്കുവച്ച്‌ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുകയാണ് കക്ഷി നേതാക്കള്‍. തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണ്എന്ന് അദ്ദേഹം ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബിജെപിക്കെതിരെ യും അദ്ദേഹം സംസാരിക്കുകയുണ്ടായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി ജെ പി പിടിക്കില്ല. തലസ്ഥാനത്ത് ബി ജെ പി ജയിച്ചാല്‍ മറ്റൊരു സന്ദേശമാകും അതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ബി ജെ പിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുളള മേഖലകളില്‍ എല്ലാ കരുതലും ഇടത് മുന്നണി എടുത്തിട്ടുണ്ടായിരുന്നു. എന്‍ സി പിയുമായി അകല്‍ച്ചയില്ലെന്നും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട തലത്തില്‍ പ്രശ്‌നങ്ങളില്ലെന്നും വിജയരാഘവന്‍ പറയുകയുണ്ടായി.എന്നാൽ മറിച്ചായിരുന്നു ബിജെപിയുടെ പ്രതികരണം.തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്നായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. വോട്ടെണ്ണുമ്ബോള്‍ ഇരുമുന്നണികള്‍ക്കും നഷ്‌ടമുണ്ടാകും. പാരമ്ബരാഗത ഹിന്ദു-ക്രിസത്യന്‍ വോട്ടര്‍മാര്‍ യു ഡി എഫിനെ കൈവിടുമെന്നും തിരുവനന്തപുരം നഗരസഭയില്‍ ബി ജെ പിക്ക് ഭരണം ഉറപ്പാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മറ്റൊരു ആരോപണം യുഡിഎഫിനും എൽഡിഎഫിനെതിരെ അദ്ദേഹം ഉയർത്തുകയും ചെയ്തു. തിരുവനന്തപുരത്ത് യു ഡി എഫ്, എല്‍ ഡി എഫ്, മുസ്ലീം സംഘടനാ ധാരണയാണ് ഉളളത്. ഈ ധാരണയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുളള തയ്യാറെടുപ്പുകള്‍ ബി ജെ പി നടത്തിയിട്ടുണ്ട്. ക്രോസ് വോട്ടിംഗ് മറികടന്ന് ബി ജെ പി വിജയം നേടും. 2015ലെ കണക്കുകള്‍ വച്ച്‌ നോക്കുമ്ബോള്‍ എല്‍ ഡി എഫിനും യു ഡി എഫിനും വലിയ കുറവുണ്ടാകുമെന്നും ബി ജെ പി നേട്ടം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ജില്ലകളിലും യു ഡി എഫ് നേട്ടം ഉണ്ടാക്കുമെന്നായിരുന്നു യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രതികരണം. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസന്‍, വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്കു മാത്രമാണുളളതെന്നും വ്യക്തമാക്കി. കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം യു ഡി എഫിന് ഉണ്ടാകുമെന്നതില്‍ സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ ആര്‍ക്കാണ് ക്ഷീണം ഉണ്ടാകാന്‍ പോകുന്നത് എന്ന് പതിനാറിന് ഉച്ച കഴിഞ്ഞ് പറയാം. മുഖ്യമന്ത്രി കണ്ണടച്ച്‌ രവീന്ദ്രനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അതിര് കടന്ന ആത്മവിശ്വാസമാണുളളത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നുവെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്നു മുന്നണികളിലും നേതാക്കൾ. ഏതായാലും തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് കൂടി മാത്രമേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (48 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends