Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 75 വർഷം കഴിഞ്ഞപ്പോൾ നേരം വെളുത്ത് തുടങ്ങിയോ? ആർഎസ്എസിനെ എതിർക്കാൻ പോലും നിങ്ങൾ ഭാരത വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുത്; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയോടുള്ള മനോഭാവത്തിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വചസ്പതി

13 AUGUST 2021 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന ആക്ഷേപവുമായി സന്ദീപ് വചസ്പതി രംഗത്ത്. മുസ്ലിം ലീഗിന്റെ എംഎൽഎയും മലബാറിൽ നിന്നുള്ള പ്രമുഖ നേതാവുമായിരുന്ന സീതി ഹാജിയുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം ഇത്തരത്തിലൊരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. സീതി ഹാജി കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ എപ്പോ കണ്ടാലും ഗുഡ്മോർണിംഗ് എന്ന് പറയുമായിരുന്നു.

അർദ്ധരാത്രിയിൽ കണ്ടാലും അദ്ദേഹം നേതാക്കന്മാരോട് ഗുഡ്മോർണിംഗ് പറയുമായിരുന്നു. ഒരിക്കൽ ഒരു നേതാവ് എന്തിനാണ് പാതിരാത്രിയിലും ഗുഡ്മോണിങ് പറയുന്നത് എന്ന് ചോദിച്ചു. അതിന് അദ്ദേഹം നൽകിയ ഉത്തരം വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.

''അനക്കും അന്റെ പാർട്ടിക്കും ഇന്ന് വരെ നേരം വെളുത്തിട്ടില്ല എന്ന ഉത്തരം ആയിരുന്നു അദ്ദേഹം നൽകിയത്. ഇതുവരെയും നേരം വെളുക്കാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ആഘോഷിക്കാൻ പോകുന്നു എന്ന വിവരം .

ആർ എസ് എസിന്റെ ദേശീയതയെ എതിർക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ആർഎസ്എസുകാർ രാജ്യത്തെ അംഗീകരിച്ചാൽ ഞങ്ങൾ അംഗീകരിക്കില്ല. ആർഎസ്എസുകാർ ഭാരതത്തെ ജന്മഭൂമി ആയി കണ്ടാൽ ഞങ്ങൾ പാക്കിസ്ഥാനെ ജന്മഭൂമി ആയി കാണും.

കമ്മ്യൂണിസ്റ്റുകാരുടെ ഈ നിലപാട് എന്ത് രാഷ്ട്രീയം ആണെന്ന് മനസ്സിലാകുന്നില്ല. ഇവർ ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയോ രാജ്യത്തെയോ രാജ്യത്തിനകത്തെ ഒന്നും അംഗീകരിച്ചിട്ടില്ല. ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് പോലും അവർ അംഗീകരിച്ചിട്ടില്ല . ഇന്ത്യയെ 17 കഷ്ണങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ .

ഇന്ത്യ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിലാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോഴെങ്കിലും ചിന്ത ഉദിച്ചത് അപ്പോഴും നേരം വെളുത്തു എന്ന് പറയാറായിട്ടില്ല. നേരം വെളുത്തു എന്ന് പറയണമെങ്കിൽ മുൻപ് അവർ സ്വീകരിച്ച നിലപാടുകളിൽ ഇപ്പോഴുള്ള നിലപാട് എന്താണെന്ന് നമുക്ക് അറിഞ്ഞാലെ സാധിക്കൂ.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയം പിസി ജോഷി ആയിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇനിയെങ്കിലും നമ്മൾ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . എന്നാൽ പാർട്ടി ഈ നിലപാട് അംഗീകരിച്ചില്ല. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു ആളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അവർ അംഗീകരിച്ചില്ല . ബ്രിട്ടീഷ് ബൂർഷകളിൽ നിന്നും ഇന്ത്യൻ ബൂർഷകളിലേക്ക് അധികാരം കൈമാറിയിരിക്കുകയാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല പി സി ജോഷിയെ അവർ അപമാനിക്കുകയും ചെയ്തു. പാർട്ടിക്ക് വ്യതിയാനമായി പ്രവർത്തിച്ചു എന്ന ആരോപണങ്ങൾ ഉയർത്തി അദ്ദേഹത്തെ നാലര മണിക്കൂറോളം ഒരു മീറ്റിങ്ങിൽ അപമാനിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

അതിനുശേഷം വിടിആറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് 75 വർഷങ്ങൾക്കു ശേഷം സീതാറാം യെച്ചൂരി പറയുകയാണ് ഞങ്ങൾ സ്വാതന്ത്രദിനത്തെ അംഗീകരിക്കാൻ പോകുകയാണ് എന്ന്.എല്ലാ പാർട്ടി ഓഫീസുകളിലും ഇന്ത്യൻ പതാക ഉയർത്തണം എന്നൊക്കെ പറഞ്ഞിരിക്കുകയാണ്.ഇവർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെ പരമപ്രധാനമായ കർത്തവ്യം അവർ ആയിരിക്കുന്ന രാഷ്ട്രത്തിന്റെ ഉന്നമനമാണ്.

അമേരിക്കയിലുള്ള വ്യക്തിയുടെ ഉദ്ദേശം അമേരിക്കയുടെ ഉന്നമനം ആയിരിക്കണം. ഇന്ത്യയിലുള്ള വ്യക്തിയുടെ ഉദ്ദേശം ഇന്ത്യയുടെ ഉന്നമനം ആയിരിക്കണം .അതിനുവേണ്ടി ജനങ്ങൾ ശക്തരാക്കുക എന്നതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ കർത്തവ്യം . പക്ഷേ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും ഇന്ത്യയെ അംഗീകരിക്കാൻ കഴിയാത്തവരാണ്.കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയെ അപമാനിച്ചു, മഹാത്മാഗാന്ധിയെ അപമാനിച്ചു,സുഭാഷ് ചന്ദ്രബോസിനെ അപമാനിച്ചു, ക്വിറ്റിന്ത്യാ സമരത്തെ അപമാനിച്ചു.

ദേശാഭിമാനി പോലുള്ള വാരികകൾ പത്രങ്ങളൊക്കെ തുടങ്ങുവാൻ ബ്രിട്ടീഷ് പാദസേവ ചെയ്തു,ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയ്ക്ക് അനുക്കൂലമായ നിലപാട് സ്വീകരിച്ചു . രാജ്യത്തിന് വിരുദ്ധമായ എല്ലാ നിലപാടുകളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് നേരം വെളുത്തു എന്നറിയില്ല പക്ഷേ നേരം വെളുത്തിട്ട് ഉണ്ടെങ്കിൽ നന്നായി.

ആർഎസ്എസിനെ എതിർക്കാൻ എങ്കിലും ഇന്ത്യൻ സ്വാതന്ത്രത്തെ കമ്മ്യൂണിസ്റ്റുകാർ അംഗീക്കരിച്ചല്ലോ എന്നത് സന്തോഷകരമായ കാര്യമാണ്. ആർഎസ്എസ് എന്ത് തീരുമാനം എടുത്താലും അത് രാജ്യത്തിന് അനുകൂലമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എന്ത് തീരുമാനം എടുത്താലും അത് രാജ്യത്തിന് എതിരാണെന്നും അനുമാനിച്ചേ പറ്റു.

ആർഎസ്എസിനെ എതിർക്കാൻ എന്തും ചെയ്യും എന്ന മനോഭാവമാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളത്. ആർഎസ്എസിനെ എതിർക്കുവാൻ ഞങ്ങൾ രാജ്യദ്രോഹികളായി ആർഎസ്എസിനെ എതിർക്കുവാൻ പതാക ഉയർത്താൻ പോകുന്നു,ആർഎസ്എസ് ഇന്ത്യയാണ് ഭാരതമാതാവ് ആയി കാണുന്നത് അതുകൊണ്ട് ഞങ്ങൾ ചൈനയെ ഭാരതമാതാവായി കാണുന്നു എന്നിങ്ങനെയുള്ള നിലപാടുകളാണ് അവർ സ്വീകരിക്കുന്നത് .

സാധാരണക്കാരായ ജനങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പാർട്ടിയുടെ നയം ഒരിക്കലും രാജ്യത്തിന് അനുകൂലമല്ല. അവർ പറയുന്ന ചില കാര്യങ്ങളുണ്ട് ഞങ്ങൾ ഡോളർ കടത്തിയിട്ടില്ല ഞങ്ങൾ സ്വർണം കടത്തിയിട്ടില്ല എന്നൊക്കെ പക്ഷേ 75 വർഷം കഴിയുമ്പോൾ പാർട്ടി അംഗീകരിക്കും ആയിരിക്കും അന്ന് പിണറായി വിജയൻ ചെയ്തത് തെറ്റാണ് എന്ന്. പിണറായി വിജയൻ ചെയ്തത് തെറ്റ്,അദ്ദേഹം കുലംകുത്തിയാണ് എന്നൊക്കെ പ്രമേയം കൊണ്ടു വന്നേക്കാം.

വാക്സിന്റെ കാര്യത്തിൽ കേന്ദ്ര വിരുദ്ധ നിലപാടുകൾ കമ്മ്യൂണിസ്റ്റ് സ്വീകരിക്കുന്നുണ്ട് എന്നാൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ അന്ന് ഞങ്ങൾ സ്വീകരിച്ച നിലപാടുകൾ തെറ്റായിരുന്നു എന്ന് പറയുമായിരിക്കാം.അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുക എന്ന നയമാണ് കമ്മ്യൂണിസ്റ്റ് രാജ്യത്ത് സ്വീകരിക്കുന്നത്.

റഷ്യ അല്ല ചൈന അല്ല പാക്കിസ്ഥാൻ അല്ല ഇന്ത്യയാണ് നമ്മുടെ രാഷ്ട്രം. ഇത് വൈകിയെങ്കിലും ആർഎസ്എസിനെ എതിർക്കാൻ വേണ്ടിയാണെങ്കിലും ഈ സത്യം അംഗീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ആർഎസ്എസിനെ എതിർക്കാൻ പോലും നിങ്ങൾ ഭാരത വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുത് എന്ന അപേക്ഷയോടെ സന്ദീപ് വചസ്പതി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends