Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നഗരസഭയിലെ ഭരണം വീണത് കോൺഗ്രസിലെ പടലപ്പിണക്കത്തെ തുടർന്ന്; നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാറും, മുതിർന്ന കോൺഗ്രസ് നേതാവ് എം.പി സന്തോഷ്‌കുമാറും തമ്മിലുള്ള ശീത സമരമാണ് കോൺഗ്രസിന് നഗരസഭ ഭരണം കയ്യിൽ നിന്നു പോകുന്നതിന് ഇടയാക്കിയതെന്ന ആരോപണം ശക്തമാകുന്നു; വോട്ടെടുപ്പിനെ നേരിടാൻ പോലുമാകാതെ ഒളിച്ചോടിയ കോൺഗ്രസിനും -യു.ഡി.എഫിനും വൻ തിരിച്ചടിയായി ഭരണമാറ്റം

24 SEPTEMBER 2021 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ഭരണത്തിൽ ആറു മാസം തികഞ്ഞപ്പോൾ തന്നെ നഗരസഭ ഭരണം താഴെവീഴേണ്ടി വന്നത് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ തമ്മിലടി കാരണമാണ് . നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാറും, മുതിർന്ന കോൺഗ്രസ് നേതാവ് എം.പി സന്തോഷ്‌കുമാറും തമ്മിലുള്ള ശീത സമരമാണ് കോൺഗ്രസിന് നഗരസഭ ഭരണം കയ്യിൽ നിന്നു പോകുന്നതിന് ഇടയാക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്ന ആരോപണം.

വോട്ടെടുപ്പിനെ നേരിടാൻ പോലും ആകാതെ ഒളിച്ചോടിയ കോൺഗ്രസിനും -യു.ഡി.എഫിനും വൻ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ഭരണമാറ്റം. 52 അംഗങ്ങളുള്ള നഗരസഭയിൽ വൻ വിജയം ഉറപ്പാക്കിയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ, കോൺഗ്രസിനുള്ളിലെ തർക്കത്തെ തുടർന്നു വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ വിജയിച്ചു കയറിയതോടെ കോൺഗ്രസ് പാർട്ടി അടിമുടി ആടിയുലഞ്ഞു.

22 സീറ്റ് വിജയിച്ച ഇടതു മുന്നണി നഗരസഭയിലെ തന്നെ ഒറ്റകക്ഷിയായി മാറി. 21 സീറ്റ് മാത്രമാണ് അന്ന് യു.ഡി.എഫിനു വിജയിക്കാനായത്. എട്ടു സീറ്റുമായി ബി.ജെ.പി ഇവിടെ നിർണ്ണായക ശക്തിയായി മാറുകയും ചെയ്തു. വോട്ടെടുപ്പിൽ തുല്യ നില വന്നതിനെ തുടർന്നു നഗരസഭാ ഭരണം പിടിച്ചെടുക്കാൻ ടോസിന്റെ ഭാഗ്യമാണ് യു.ഡി.എഫിനെ തുണച്ചത്.

ഇതേ തുടർന്നാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷയായി അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ അന്നു തന്നെ എതിർ സ്വരം ഉയർന്നിരുന്നു. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളുടെ അനുഗ്രഹാശിസുകളോടെയാണ് നഗരസഭ തിരഞ്ഞെടുപ്പിൽ ബിൻസി വിമതയായി മത്സരിച്ചത്.

ഇത്തരത്തിൽ വിമതയായി മത്സരിച്ച ബിൻസിയെ ചെയർപേഴ്‌സണാക്കുന്നത് അന്ന് തന്നെ കോൺഗ്രസിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, അധികാരം ഏറ്റെടുത്ത ശേഷം എം.പി സന്തോഷ്‌കുമാറും കോൺഗ്രസിലെ ഒരു വിഭാഗവും ബിൻസിയുടെയും ഭരണത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തതാണ് വൈസ് ചെയർമാൻ കൂടിയായ ഗോപകുമാറിനെ ചൊടിപ്പിച്ചത്. ഗോപനെ പിൻതുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എകൂടി രംഗത്ത് എത്തുകയും ചെയ്തു.

എന്നാൽ, ഇതിനിടെ പാർട്ടിയിൽ തന്നെയും ചെയർപേഴ്‌സണിനെയും ഒറ്റപ്പെടുത്താൻ നടത്തിയ നീക്കങ്ങളിൽ പ്രതിഷേധിച്ച് നഗരസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും എം.പി സന്തോഷ്‌കുമാർ രാജി വയ്ക്കുകയും ചെയ്തു. തുടർന്നാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് ലഭിച്ചത്.

ഈ നോട്ടീസിൽ വോട്ടെടുപ്പിലേയ്ക്കു പോയാൽ കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ തന്നെ എതിർപ്പുമായി രംഗത്ത് എത്തുകയും, എതിർത്ത് വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും എന്ന ആശങ്ക ഉടലെടുത്തതോടെയാണ് കോൺഗ്രസ് പാർട്ടി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ നഗരസഭയിലും കോൺഗ്രസിലും വരും ദിവസങ്ങളിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

നിലവിൽ കോട്ടയം നഗരസഭയിലെ ചെയർപേഴ്‌സൺ മാത്രമാണ് പുറത്തായിരിക്കുന്നത്. വൈസ് ചെയർമാന് ഭരണം തുടരുകയും ചെയ്യാം. ഈ സാഹചര്യത്തിൽ കോൺഗ്രസിലെ ശക്തനായ വൈസ് ചെയർമാൻ ഗോപകുമാർ തന്നെയാണ് ഭരണം നയിക്കുന്നത്.

അതുകൊണ്ടു തന്നെ ഗോപന്റെയും, തങ്ങളെ അനുകൂലിക്കുന്നവരുടെയും കൈകളിൽ തന്നെയാകും ഭരണമെന്നാണ് സൂചന. ഇതോടെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും നഗരസഭയിലെ എം.പി സന്തോഷ്‌കുമാർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി.

കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എട്ട് അംഗങ്ങളുടെ പിൻതുണയോടെയാണ് അവിശ്വാസ പ്രമേയം പാസായിരിക്കുന്നത്.

27 വോട്ടുകളായിരുന്നു അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എന്നാൽ, 21 എൽഡിഎഫ് വോട്ടുകളും എട്ട് ബി.ജെ.പി വോട്ടുകളും ലഭിച്ചതോടെ അവിശ്വാസ പ്രമേയം 29 വോട്ടുകളോടെ പാസായി. എൽ.ഡി.എഫ് സ്വതന്ത്രന്റെ വോട്ട് അ സാധുവായി.

അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് ജില്ലാ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. എൽ.ഡി.എഫിനു 22 ഉം, ബി.ജെ.പിയ്ക്ക് എട്ടും യുഡിഎഫിന് 21 അംഗങ്ങളുമാണ് ഉള്ളത്. കോൺഗ്രസ് വിമതയായി വിജയിച്ച ബിൻസി സെബാസ്റ്റിയനാണ് നഗരസഭ അധ്യക്ഷയായിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരിട്ട് വിപ്പ് നൽകിയ സാഹചര്യത്തിലാണ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. നഗരസഭ ഭരണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് ഭരണത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നത്.

നഗരസഭയിൽ ആകെ 52 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 27 പേരുടെ പിൻതുണ ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസം പാസാകുമായിരുന്നുള്ളു. എന്നാൽ, നിർണ്ണായകമായ കോട്ടയം നഗരസഭയുടെ ഭരണം നഷ്ടമായത് വരും ദിവസങ്ങളിൽ കോൺഗ്രസിൽ വൻ ചർച്ചയ്ക്ക് തന്നെ ഇടയാക്കുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends