തൃക്കാക്കരക്കാർ വിധിയെഴുതി; പിടി തോമസിന്റെ പിൻഗാമി ഉമ തോമസ് തന്നെ! കര നീന്തി കടന്ന് യുഡിഎഫ്; ക്യാപ്റ്റനും ടീമും ഔട്ട്; ഉജ്ജലയായി ഉമ

തൃക്കാക്കരക്കാർ വിധിയെഴുതി... വോട്ടെണ്ണൽ പൂർത്തിയായി. പിടി തോമസിന്റെ പിൻഗാമി അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് തന്നെ! ഉമ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചരിത്ര വിജയം നേടിയത്. കാൽ ലക്ഷം വോട്ടുകൾ കടന്നാണ് ഉമാ തോമസ് തൃക്കാക്കരയുടെ വിജയ കിരീടം നേടിയത്. 70101 വോട്ട് നേടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിജയം ഉറപ്പിച്ച് കഴിഞ്ഞു.
എൽഡിഎഫിന്റെ 100 തികക്കണം എന്ന സ്വപ്നം പൂവണിഞ്ഞില്ല. വോട്ട് കൂടുതൽ നേടുമെന്ന ബിജെപിയുടെ സ്വപ്നവും അസ്തമിച്ചു. രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തൃക്കാക്കര വിധി പുറത്തുവരുമ്പോൾ യുഡിഎഫ് പാളയത്തിൽ വൻ ജയഘോഷം.
ദുഃഖത്തോടെ എൽഡിഎഫ് പാളയം. തൃക്കാക്കരക്കാർ വിധിയെഴുതിയത് കെ റയിലിനുള്ള മറുപടി കൂടിയാണോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ചോദിക്കുന്നത്. തുടക്കം മുതൽ തന്നെ ഈ വിജയം യുഡിഎഫ് ഉറപ്പിച്ചിരുന്നു. അത്രമാത്രം ലീഡ് ആയിരുന്നു ഉമാ തോമസിന് ഉണ്ടായിരുന്നത്. ഒരു തവണ പോലും എൽഡിഎഫ് മുന്നിലേക്ക് വന്നിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുഡിഎഫ്പ്ര വര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദപ്രകടനം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളെ പ്പോലും മറികടന്നായിരുന്നു. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. 2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു.
മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവന്നു. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തല്‍. എന്നാൽ അതിനെയെല്ലാം തകിടം മറിച്ച് കൊണ്ടുള്ള വിജയമാണ് നേടിയത്.
ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha