നിയമസഭയില്‍ എംഎല്‍എയുടെ ചോദ്യത്തിന് സത്യമെന്ന് എഴുതി കൊടുത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് മുഖ്യന്‍ എല്ലാം പച്ചക്കള്ളം എന്ന ഒറ്റവാക്ക് കൊണ്ട് പഴുതുകളടച്ചത്. എങ്കിലും രേഖകള്‍ സത്യം പറയും എന്ന് അദ്ദേഹത്തിന് അറിയാം.മുഖ്യനെ രക്ഷിക്കാനായി ഭരണപക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ രംഗത്തിറങ്ങിയത് സഭാ ചരിത്രത്തിലെ വേറിട്ട സംഭവമായി മാറി. പ്രതിപക്ഷം പറയുന്നതല്ല , ചോദിക്കുകയാണ് അതിന് മറുപടി കൊടുക്കേണ്ടവര്‍ ഒഴിഞ്ഞു മാറി കൂട്ട ആക്രമണം നടത്തിയാലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച

നിയമസഭ സമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്നും പ്രതിഷേധവും വിമര്‍ശനങ്ങളും ഇരന്നു വാങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്. ചേദ്യങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നെങ്കിലും ഒന്നിനും മറുപടിയില്ല. പകരം വിരട്ടലും കൂട്ട ആക്രമണവും കൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന മോഹത്തിലാണ് ഭരണപക്ഷം മുന്നേറുന്നത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇടിവ് വരാതിരിക്കാനായി നിയമസഭയിലെ ഓരോ മറുപടിയും വളരെ സൂക്ഷിച്ചാണ് പറയുന്നത്.
എങ്കിലും മുഖ്യമന്ത്രിയുടെ പച്ചക്കള്ളം മറുപടി കുറച്ച് കടന്ന കൈയ്യായി പോയി. നിയമസഭയില്‍ എംഎല്‍എയുടെ ചോദ്യത്തിന് സത്യമെന്ന് എഴുതി കൊടുത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് മുഖ്യന്‍ എല്ലാം പച്ചക്കള്ളം എന്ന ഒറ്റവാക്ക് കൊണ്ട് പഴുതുകളടച്ചത്. എങ്കിലും രേഖകള്‍ സത്യം പറയും എന്ന് അദ്ദേഹത്തിന് അറിയാം.മുഖ്യനെ രക്ഷിക്കാനായി ഭരണപക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ രംഗത്തിറങ്ങിയത് സഭാ ചരിത്രത്തിലെ വേറിട്ട സംഭവമായി മാറി. പ്രതിപക്ഷം പറയുന്നതല്ല , ചോദിക്കുകയാണ് അതിന് മറുപടി കൊടുക്കേണ്ടവര്‍ ഒഴിഞ്ഞു മാറി കൂട്ട ആക്രമണം നടത്തിയാലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചോദ്യം ചോദിക്കുന്നവരെ കള്ളന്മാരാക്കി ചിത്രീകരിക്കുന്ന പതിവ് സിപിഎം നയത്തിന് സഭയിലും ഏതൊരു മാറ്റവുമില്ല.
മുഖ്യന്റെ പ്രതിരോധങ്ങളെല്ലാം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് എതിരായിരുന്നു. ചില വേളകളില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി സ്വന്തം അണികളെ നിയന്ത്രിക്കുന്ന തരത്തിലാണ് സഭയില്‍ പ്രതിപക്ഷത്തിനോട് പിണറായി വിജയന്‍ പെരുമാറിയതെന്നതും വ്യക്തമാണ്. എന്നിട്ടും ചേദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയില്ല. സഭയില്‍ പ്രതിപക്ഷത്തിന് നേരെ കൂട്ട ആക്രമണം നടത്തി സഭ അലങ്കോലമാക്കിയതും ചരിത്രത്തിലെ ആദ്യ സംഭവം.ലൈഫ് മിഷന്‍ കോഴയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്ന് തോന്നു'മെന്ന പഴഞ്ചൊല്ലാണ് ഓര്‍മ വന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തുറന്നടിച്ചു.
പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാം തന്നെ നിയമസഭയില്‍ നിന്ന് ഇറങ്ങിയോടി. പകരം, കയ്യോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍ കണ്ടത്. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതായി സുധാകരന്‍ വൈക്കത്ത് പറഞ്ഞു. പഴയ കാര്യങ്ങളൊക്കെ താന്‍ പറഞ്ഞു നടന്നാല്‍ മുഖ്യമന്ത്രിക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റാതാകും. മുഖ്യമന്ത്രി ഓടിനടന്ന് നാട്ടുകാരുടെ അടി മേടിച്ചിട്ടുണ്ട്. അതെല്ലാം താന്‍ പറയണോ എന്നും സുധാകരന്‍ ചോദിച്ചു.കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടുന്നില്ലെന്നാണ് പിണറായി പറയുന്നത്. കേന്ദ്രവും കേരളവും ജനങ്ങളെ കൊള്ളയടിക്കുകയാണ്. രണ്ട് സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ സമരങ്ങളാണ് നടത്തുന്നത്. സമരം കൊണ്ടോ ജനങ്ങളുടെ ദുരിതം കണ്ടോ മനംമാറ്റമുണ്ടാകാത്തവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങള്‍ ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും ഇപ്പോള്‍ ഉപഗ്രഹങ്ങളുടെ കൂട്ടമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപഗ്രഹങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയിലാണിപ്പോള്‍ മുഖ്യമന്ത്രി.സ്വപ്‌ന സുരേഷ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്നാവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയോട് കുഴല്‍നാടന്‍ പറഞ്ഞത്. ഇതൊക്കെ കള്ളത്തരമാണെങ്കില്‍ അങ്ങ് കേസു കൊടുക്കണം. ഞാനും സഹായിക്കാം.അതുപോലെ ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്ും പച്ചക്കള്ളമാണെങ്കില്‍ കോടതിയില്‍ പോകണം. പ്രതിപക്ഷവും സഹായിക്കാമെന്ന് കുഴല്‍നാടന്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിതനാക്കി. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ പറയുന്നതിനെ ഭരണപക്ഷം കൂട്ടമായി ആക്രമിച്ച് പരാജയപ്പെടുത്തിയത് തികച്ചും മുന്‍നിശ്ചയ പ്രകാരമായിരുന്നു.
https://www.facebook.com/Malayalivartha