പിണറായിയുടെ ഇടത്തും വലത്തും ഇരുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ജയിലിലും ,മറ്റൊരാള്‍ ജയിലിലന്റെ പടിവാതില്‍ക്കലുമെത്തി നില്ക്കുകയാണ്. ഈ രണ്ട് വിഷയത്തിലും സി പി എമ്മിനോ, പോളിറ്റ് ബ്യൂറോയ്‌ക്കോ മറുപടിയില്ല . സ്വപ്‌ന സുരേഷ് വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കും മറുപടിയില്ല. മറുപടി പറയേണ്ടവരെല്ലാം ഒറ്റക്കെട്ടായി മൗനം പാലിക്കുകയാണ്. എന്നുമാത്രമല്ല മുഖ്യന് മാത്രം അറിയാവുന്ന സ്വപ്‌ന ബന്ധം പാര്‍ട്ടി മറുപടി പറഞ്ഞ് വഷളാക്കണ്ടെയെന്ന നയത്തിലുമാണ് നേതാക്കള്‍.

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വിരട്ടിയും ഭീഷണിപ്പെടുത്തിയും തന്റെ കൈക്കുള്ളില്‍ പിടിച്ചു നിറുത്തിയ പിണറായി രാഷ്ട്രീയ അഴിമതി പ്രതിസന്ധികളില്‍ തളരുകയാണ്. പൊരിവെയിലത്ത് പിണറായിയെ ഒറ്റയ്ക്കാക്കി കടന്നു പോയ കോടിയേരി ബാലകൃഷ്ണന് ശേഷം ഇ.പി.ജയരാജന്റെ കൈകളിലേയ്ക്ക് അധികാരം എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും കണക്ക് കുട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടറിയായി കടന്നു വന്നു. അതിനും മേലേ അദ്ദേഹം പോളിറ്റ്ബ്യൂറോയിലും കടന്നെത്തി. നാളിതുവരെ പിണറായായിരുന്നു പോളിറ്റ് ബ്യൂറോയിലെയും നാഥന്‍. എങ്കിലിപ്പോഴിതാ എല്ലാം ഒറ്റയടിക്ക് വീണുടയുന്നു.
പിണറായിയുടെ ഇടത്തും വലത്തും ഇരുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ജയിലിലും ,മറ്റൊരാള്‍ ജയിലിലന്റെ പടിവാതില്‍ക്കലുമെത്തി നില്ക്കുകയാണ്. ഈ രണ്ട് വിഷയത്തിലും സി പി എമ്മിനോ, പോളിറ്റ് ബ്യൂറോയ്‌ക്കോ മറുപടിയില്ല . സ്വപ്‌ന സുരേഷ് വിളിച്ചു പറയുന്ന കാര്യങ്ങള്‍ക്കും മറുപടിയില്ല. മറുപടി പറയേണ്ടവരെല്ലാം ഒറ്റക്കെട്ടായി മൗനം പാലിക്കുകയാണ്. എന്നുമാത്രമല്ല മുഖ്യന് മാത്രം അറിയാവുന്ന സ്വപ്‌ന ബന്ധം പാര്‍ട്ടി മറുപടി പറഞ്ഞ് വഷളാക്കണ്ടെയെന്ന നയത്തിലുമാണ് നേതാക്കള്‍. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും ആഞ്ഞടിച്ചാണ് പ്രതിഷേധിച്ചത്.
പാര്‍ട്ടി രൂക്ഷമായ ആരോപണത്തെ നേരിടുന്ന സമയത്ത് സെക്രട്ടറി നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വിട്ടു നില്ക്കുന്നത് എന്തു കൊണ്ടും ശ്ര്ദധയാകര്‍ഷിക്കുന്നതും ഈ സാഹചര്യത്തിലാണ്. ഇ.പിയെ പാര്‍ട്ടി കൂട്ടമായി കടന്നാക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പിണറായി വിജയനും ഇപിയുടെ ഗതി വരുമെന്നതാണഅ വരാന്‍ പോകുന്ന ദിവസങ്ങളില്‍ കേരളം കാണാനിരിക്കുന്നത്.
ഗോവിന്ദന്‍ മാഷാകട്ടെ പാര്‍ട്ടി ലൈന്‍ വിട്ടൊരു പരിപാടിയിക്കില്ല. പിണറായിയ്‌ക്കെതിരെ വരുന്ന ആരോപണങ്ങളെ തടയാതെ മാറി നില്ക്കുകയാണ് അദ്ദേഹം. ആരോപണങ്ങള്‍ മാത്രമാണോ അതോ അതില്‍ എവിടെയെങ്കിലും സത്യമുണ്ടോയെന്ന അന്വേഷണത്തിലാണ് . സത്യം കണ്ടെത്തിയാല്‍ ഗോവിന്ദന്റെ കൈകളിലേയ്ക്ക് പാര്‍ട്ടിയും അധികാരം എത്തുമെന്നും അദ്ദേഹത്തിനറിയാം. എല്ലാ തരത്തിലും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന പിണറായി വിജയന്റെ അവസാന ആഗ്രഹമാണ് ഹെലികോപ്ടറില്‍ പറന്ന് നടക്കുകയെന്നത്. യൂസഫലിയെ പോലെ വലിയ ബിസിനസുകാര്‍ നിലത്തിറങ്ങാതെ ആകാശ യാത്ര നടത്തുന്നതിന്റെ ഹരം പിണറായിയെയും പിടികൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന സര്‍ക്കാരിനെ കൊണ്ട് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ പൈലറ്റ് സഹിതം വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ ടെന്‍ഡര്‍ വിളിക്കും. മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ യാത്രകള്‍ക്ക് വേണ്ടിയാകും പ്രധാനമായും ഇത് ഉപയോഗിക്കുക. ഇതിലൂടെ റോഡിലെ കരിങ്കൊടികളെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്പനിയില്‍നിന്നു ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. അന്ന് ഖജനാവില്‍ നിന്നും വെറുതെ പണം കൊടുക്കുകയായിരുന്നു ചെയ്തത്.
ഒരു വര്‍ഷം മുന്‍പുള്ള ടെന്‍ഡറില്‍ ന്യൂഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷനില്‍നിന്നു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ധാരണയായിരുന്നു. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണമായിരുന്നു. അല്‍പം കൂടി നിരക്കു കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി തള്ളി. ഇത്രയും ഉയര്‍ന്ന തുകയ്ക്കു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതു വിവാദമായതോടെ ഇടപാട് സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്പനിയില്‍നിന്നു ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വര്‍ഷത്തേക്കു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 22.21 കോടി രൂപയാണ്. ഈ കരാര്‍ 2021 ഏപ്രിലില്‍ അവസാനിച്ചപ്പോഴാണ് 2021 അവസാനം പുതിയ ടെന്‍ഡര്‍ വിളിച്ചത്. അത് ശരിയായതുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുള്ള ഹെലികോപ്റ്റര്‍ യാത്രകള്‍ വിവാദമായിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റര്‍ വാടക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങള്‍ക്ക് എരിവും പുളിയും നല്‍കി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് സമാനമായ രീതിയില്‍ ശുപാര്‍ശ വന്നെങ്കിലും അന്ന് ഈ ആവശ്യം വി എസ് തള്ളിക്കളഞ്ഞിരുന്നു. ഖജനാവിന് അധിക ബാധ്യത വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് ഈ ശുപാര്‍ശ തള്ളിക്കളഞ്ഞത്.
ഈ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു. ഡിജിപി തന്നെയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും. ഈ വിവാദങ്ങള്‍ വന്നപ്പോള്‍ 60 കോടി രൂപയുടെ ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ സ്വന്തമായി വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. അന്ന് വാടക അന്വേഷിച്ചപ്പോള്‍ പ്രതിവര്‍ഷം 8 കോടി രൂപ നല്‍കേണ്ടിവരും എന്നാണ് സര്‍ക്കാരിനു മുന്നില്‍ വന്നത്. അതിനാലാണ് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ആശയം വന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ഓരോ മാസവും 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നല്‍കണ്ടിയും. നാല് പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് ഹെലികോപ്റ്ററിനു വേണ്ട ജീവനക്കാര്‍. ഇതാണ് അന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതൊന്നും പക്ഷേ നടന്നില്ല.
അതിനിടെ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കടമെടുപ്പ് സര്‍ക്കാരിന്റെ ആകെ കടമെടുപ്പു പരിധിയില്‍ വരുമെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടും പെന്‍ഷന്‍ കമ്പനിക്കു വേണ്ടി വീണ്ടും കടമെടുക്കാന്‍ സര്‍ക്കാര്‍. കമ്പനിയുടെ 6000 കോടി രൂപയുടെ കടമെടുപ്പിനു സര്‍ക്കാര്‍ ഗാരന്റി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖജനാവിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ കടമെടുപ്പ്. ഭാവിയില്‍ വമ്പന്‍ പ്രതിസന്ധിയിലേക്ക് ഇത് കാര്യങ്ങളെത്തിക്കും.
ഇക്കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കാണ് ഇതില്‍ 4200 കോടി രൂപയുടെ ഗാരന്റി നല്‍കുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയില്‍ എടുക്കുന്ന വായ്പയ്ക്കാണ്. പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നതിനെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്. ഫണ്ട് കണ്ടെത്താന്‍ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയ്ക്കു സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനു പുറമേയാണു കടമെടുപ്പിനു ഗാരന്റി നല്‍കുന്നത്.
https://www.facebook.com/Malayalivartha