ജയരാജന് ആകെ വല്ലാതെ നാറിയിരിക്കുന്നു... അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം... സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സംഗതി ആകെ കുളമായി.... ഇനി സഖാവിന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമുണ്ടാകില്ലേ..?

ചിറ്റപ്പന്‍ ജയരാജന്‍ ആകെ വല്ലാതെ നാറിയിരിക്കുന്നു. അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം. സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സംഗതി ആകെ കുളമായി. ഇനി സഖാവിന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമുണ്ടാകില്ല. ഏറെ വൈകാതെ സഖാവ് ചിറ്റപ്പന്‍ അകത്താകുമോ എന്നതേ പുറത്തറിയേണ്ടതുള്ളു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എന്ന ഉന്നത പദവിയിലിക്കുന്ന സഖാവാണ് ജനങ്ങളെ പറ്റിച്ചിരിക്കുന്നത്. ഇവരെ വിശ്വസിച്ച അന്ധവിശ്വാസികളായ പാര്‍ട്ടി അടിമകളും ആകെ അസ്വസ്ഥരായിരിക്കുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കണ്ണൂരിലെ വിമത പുലി പി ജയരാജന്‍ തുറന്നുവിട്ട ഭൂതം സിപിഎമ്മിനെ ആകെ കശക്കിയിരിക്കുകയാണ്. പാവങ്ങളുടെ പാര്‍ട്ടിയുടെ പടത്തലവന്‍മാരില്‍ ഒരാളും പിണറായി വിജയന്റെ പ്രിയപ്പെട്ടവനുമായ ചിറ്റപ്പന്‍ ജയരാജന്‍ പാര്‍ട്ടിയെ വിറ്റും അണികളെ അടിമകളാക്കിയും ശതകോടീശ്വരനായി എന്നു തന്നെയാണ് പി ജയരാജന്‍ തുറന്നടിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയറ്റിനെയും പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു കളഞ്ഞ ആ മഹാസംഭവത്തിലും ആരോപണത്തിലും ഒരു കഴമ്പുമില്ലെന്ന് സിപിഎം വിശദീകരിച്ചെങ്കിലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ആദായനികുതി വകുപ്പ് വെറെതെയിരുന്നില്ല.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘമാണ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്. കള്ളപ്പണ നിക്ഷേപം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇതെന്നാണു വിവരം. കൊച്ചിയില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സംസ്ഥാന പര്യടനത്തില്‍നിന്നു വിട്ടുനിന്നും തുടരെ വിടുവാ പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഇപി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വൈകാതെ ഒറ്റപ്പെട്ടുതുടങ്ങും. എംവി ഗോവിന്ദന് നല്‍കിയ സംസ്ഥാന സെക്രട്ടറി സ്ഥാനം പിണറായി ഇപി ജയരാജന് നല്‍കാതെ വന്നതു മുതല്‍ സിപിഎമ്മിനുള്ളില്‍ സമ്മര്‍ദതന്ത്രത്തിലാണ് ജയരാജന്‍.
കണ്ണൂരില്‍ പി ജയരാജനെ ഒതുക്കാന്‍ പിണറായി കളത്തിലിറക്കിയ ഇപി ജയരാജന്‍ അവസാനം പിണറായിക്കുതന്നെ പാരയായി മാറിയിരിക്കുന്നു.
പി.ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതോടെയാണ് ആയുര്‍വേദ റിസോര്‍ട്ട് വിവാദമായത്. പി ജയരാജനെതിരെ വീണ്ടും നടപടി വേണമെന്ന ഇപിയുടെ നിലപാടിനെ പിണറായിയും കണ്ണൂരിലെ മറ്റ് പുലികളും തള്ളിയതില്‍ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിയെക്കാള്‍ വലിയ പുലിയായി കണ്ണൂര്‍ അടക്കി വാഴുന്ന ഇപി ജയരാജന്റെ ഇമേജ് കൂടുതല്‍ കറുത്തതില്‍ പാര്‍ട്ടി ആകെ ആശങ്കയിലാണ്. ഒപ്പംകണ്ണൂരിലെ ജനകീയ നേതാവ് പി ജയരാജന്‍ ആകെ സന്തോഷത്തിലും.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ സമ്മര്‍ദതന്ത്രവുമായി നീങ്ങുമ്പോഴാണ് കണ്ണൂരിലെ വിവാദ റിസോര്‍ട്ടില്‍ പരിശോധന നടന്നിരിക്കുന്നത്.
ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. മാത്രവുമല്ല ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് സിപിഎം താത്വികവിഭാഗത്തില്‍പ്പെട്ട ശാസ്ത്ര സാഹിത്യപരിഷത്തും ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍ പേഴ്‌സണായ റിസോര്‍ട്ട് ആണ് വൈദേകം. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആഴ്ചകളായി അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് ആരോപണം. വിദേശ മലയാളി എന്ന പേരില്‍ ഒരു ബിനാമിയെ ഉപയോഗിക്കുന്നതേയുള്ളുവെന്നും റിസോര്‍ട്ടില്‍ മുടക്കിയ ശതകോടികള്‍ ഇപി ജയരാജന്‍ പാര്‍ട്ടിയെ വിറ്റു സമ്പാദിച്ചതാണെന്നും പരക്കെ വിമര്‍ശനം ഉയരുകയാണ്.
മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്കു പങ്കാളിത്തമില്ലെന്നാണ് ഇപി ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ന്യായീകരണം നടത്തിയിരുന്നത്. പാര്‍ട്ടി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഇ.പി.ജയരാജന്റെ ഭാര്യയും മകനും പങ്കാളിത്തമുണ്ടെന്ന് വ്യക്തമാണ്. ജയരാജന്റെ ഭാര്യ ഇന്ദിര 2021 ലാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമായത്. മകന്‍ ജയ്‌സണ്‍ കമ്പനിയുടെ സ്ഥാപക ഡയറക്ടറാണ്. ഇതോടെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുകയും ചെയ്തു. തലശേരി സ്വദേശിയും വ്യവസായിയുമായ കെ.പി.രമേഷ് കുമാറാണ് റിസോര്‍ട്ട് ഉടമയെന്നായിരുന്നു ഇ.പി നേരത്തെ പറഞ്ഞത്. എന്നാല്‍ ഇ.പിയുടെ മകന്‍ ജെയ്‌സണാണു കമ്പനിയില്‍ ഏറ്റവുമധികം അതായത് 2500 ഓഹരികളുള്ള ഡയറക്ടര്‍.
2014 ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനോടു ചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. ഇതിനു കീഴിലാണ് വൈദേകം എന്ന പേരിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് പണിതിരിക്കുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജനാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്ന് പി ജയരാജന്റെ ആരോപണം പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha