Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഇൻകം ഉണ്ടെങ്കിലല്ലേ, ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂ... പിന്നിൽ ആരാണെന്ന് തനിക്കറിയാം: വൈദേകം റിസോർട്ട് തന്റേതല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

03 MARCH 2023 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടങ്ങിയതോടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി കൊണ്ടു നേതൃത്വത്തിനെതിരെ കേന്ദ്ര ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയിലെ മൊറാഴ കുന്നില്‍ പടുത്തുയര്‍ത്തിയവൈദേകം റിസോര്‍ട്ടിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന കഴിഞ്ഞ ദിവസം നടന്നത്. രാവിലെ മുതലാണ് ആന്തൂരിലെ വൈദേകം റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. ഇ പി ജയരാജന്റെ ഭാര്യയും മുന്‍ ജില്ലാ ബാങ്ക് കണ്ണൂര്‍ ശാഖാ മാനേജരുമായ പി കെ ഇന്ദിര ചെയര്‍പേഴ്‌സണായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ട്.

ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും പിന്നീട മകന്റെ ഓഹരിയുടെ വലിയൊരു ഭാഗം ഭാര്യ വിരമിച്ചതിനു ശേഷം കൈമാറിയെന്നും ഇ.പി ജയരാജന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും തുറന്നു പറഞ്ഞിരുന്നു. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഭൂരിഭാഗം ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ കൊച്ചിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ

വൈദേകം റിസോർട്ടിൽ ഒരു ഇൻകം ടാക്‌സുകാരും പരിശോധന നടത്തിയിട്ടില്ലെന്ന് പ്രതികരിച്ച് ഇ.പി ജയരാജൻ രംഗത്തെത്തി. ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂവെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു .റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താൻ റിസോർട്ടിന്റെ ആരുമല്ല. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം...' ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. 'സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ല എന്നു താൻ പറഞ്ഞിട്ടില്ല. തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു.

കണ്ണൂർ മോറാഴയിലെ വൈദേഹം റിസോർട്ടിൽ ഇന്നലെ 8 മണിക്കൂറിൽ അധികമാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തിയത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദയ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

അതിനിടെ കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇപി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇനിയും 10വർഷം കരഞ്ഞു തീർക്കുക  (1 hour ago)

പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്  (1 hour ago)

Nirmala Sitharaman ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ  (1 hour ago)

IRAN US ഇറാന്റെ വധഭീഷണി  (1 hour ago)

Colombia earthquake നൂറ്റാണ്ടിൽ കൊളംബിയ കണ്ട ശക്തമായ ഭൂകമ്പം:  (2 hours ago)

KASARGOD കളക്ടറേറ്റ് ക്ലാർക്ക് ജീവനൊടുക്കിയതിൽ അന്വേഷണം  (2 hours ago)

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി  (2 hours ago)

Taekwondo-match റഫറിയുടെ ഭാഗത്തും പിഴവ്  (2 hours ago)

ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍  (2 hours ago)

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി; സത്യം പറ അച്ഛൻ കടലിൽ പോയോ'..? ജിജി-യെ വലിച്ച് കീറി അവർ..ഇത് വേണ്ടായിരുന്നു  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി  (4 hours ago)

അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം  (4 hours ago)

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (4 hours ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (5 hours ago)

Malayali Vartha Recommends