Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഗ​ൾ​ഫ് ​പ​ര്യ​ട​ന​ത്തി​ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​അ​നു​മ​തി​ ​ന​ൽ​കു​മെ​ന്ന​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​താ​നെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ‌


സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത


ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്...


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.

നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു.

09 MARCH 2023 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നേതാക്കള്‍ സൂക്ഷ്മതയില്ലാതെ നടത്തുന്ന വാക്പ്രയോഗങ്ങളില്‍ വലഞ്ഞ് സിപിഎം നേതൃത്വം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഉപയോഗിച്ച വാക്കുകളാണു പാര്‍ട്ടിക്കു തലവേദനയായിരിക്കുന്നത്. നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു. പ്രസംഗമധ്യേ പറഞ്ഞു പോയതാണെന്നും വംശീയപരാമര്‍ശം ഉദ്ദേശിച്ചിരുന്നില്ലെന്നുമാണു പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണമെന്നു നേതാക്കള്‍ക്കു നിര്‍ദേശം നല്‍കുമെന്നും ഗോവിന്ദനു പറയേണ്ടി വന്നു. പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റിന്റെ നെറികേടിനു മാപ്പില്ലെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ 4ന് ഡിവൈഎഫ്‌ഐ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണു വിവാദ പരാമര്‍ശം എം.വി.ജയരാജനില്‍ നിന്നുണ്ടായത്. ലേഖകനെ പിതാവിന്റെ പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കുകയുമുണ്ടായി. ഇതു തിരിച്ചടിയാകുമെന്നു വന്നതോടെയാണു സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യം വിശദീകരിക്കേണ്ടി വന്നത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിവ ജോളി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെയായിരുന്നു ഇ.പി.ജയരാജന്റെ വിവാദ പരാമര്‍ശം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിനു നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇ.പിയുടെ പരാമര്‍ശം സിപിഎം നയത്തിന് എതിരാണെന്ന വിമര്‍ശനമുയര്‍ന്നു.

ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന കാര്യമാണ് ഇ.പി.ജയരാജന്‍ ഉദ്ദേശിച്ചതെന്ന തരത്തില്‍ എം.വി.ഗോവിന്ദന് ഇന്നലെ കാര്യങ്ങള്‍ മയപ്പെടുത്തേണ്ടി വന്നു.

മന്ത്രി അബ്ദുറഹ്‌മാന്റെ പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്നു വിഴിഞ്ഞം സമരസമയത്തു പുരോഹിതന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ പാര്‍ട്ടിയാണു സിപിഎം. ആ പാര്‍ട്ടിക്കു തന്നെയാണു വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സമാന സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നത്. ഏഷ്യാനെറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റാര്‍ക്കെതിരെയും പേരിനെച്ചൊല്ലി ആക്ഷേപം കേള്‍ക്കേണ്ടി വന്നില്ലെന്നതും വിമര്‍ശകര്‍ എടുത്തു പറയുന്നുണ്ട്. സമുദായ വിദ്വേഷമെന്ന നിലയിലാണ് ഈ വിവാദത്തെ രാഷ്ട്രീയ എതിരാളികള്‍ കൈകാര്യം ചെയ്യുന്നതെന്നതാണു സിപിഎമ്മിനു വിനയായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുകൻ പോലീസ് കസ്റ്റഡിയിൽ  (1 minute ago)

വെനിസ്വേലക്കെതിരെ അർജന്റീനക്ക് ഒരു ഗോൾ ജയം  (22 minutes ago)

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു  (44 minutes ago)

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം‌ ഏർപ്പെടുത്തി  (48 minutes ago)

രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ഇന്ത്യ പുനരാരംഭിക്കും  (56 minutes ago)

വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ യോഗം കാണുന്നു  (59 minutes ago)

തമിഴ്നാട്ടിലെ കമ്പത്ത് ജോലിക്കെത്തിയ മലയാളിയായ തൊഴിലാളിയെ  (1 hour ago)

കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിച്ച ...  (1 hour ago)

36 കാരി തീ​കൊ​ളു​ത്തി മരിച്ച നിലയിൽ...  (1 hour ago)

അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...  (2 hours ago)

നറുക്കെടുപ്പ് ... ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനായി ....  (2 hours ago)

യാ​ത്ര ​നി​ഷേ​ധി​ച്ച​തി​ൽ​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​ഇ​നി​ ​അ​നു​മ​തി​ ​കി​ട്ടു​മോ​ ​എ​ന്ന​തി​ലാ​ണ് ​കാ​ര്യ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ...  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  (2 hours ago)

ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.  (3 hours ago)

Malayali Vartha Recommends