വിമാനം നിര്‍ത്താന്‍ റണ്‍വേയിലൂടെ യാത്രക്കാര്‍ ലഗേജുമായി ഓടിയ സ്ത്രീകള്‍ പിടിയില്‍

യാത്ര സമയം കഴിഞ്ഞെത്തിയതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് മിസ്സായ യുവതികള്‍ വിമാനത്താവളത്തിലെ റണ്‍വേയിലൂടെ ലഗേജുമായി ഓടിയ സംഭവത്തില്‍ കനത്ത സുരക്ഷാ വീഴ്ച. യാത്ര സമയം കഴിഞ്ഞെത്തിയതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ട രണ്ട് സ്ത്രീകളാണ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് ടാര്‍മാക്കിലേക്ക് അതിക്രമിച്ചു കയറിയത്. മോസ്‌കോയിലെ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇവരെ വിമാനത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ടെര്‍മിനലിലേക്ക് മടങ്ങി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യുന്നതിന് പകരം, ഇവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് കടക്കുകയായിരുന്നു. വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ലഗേജുകളുമായി സ്ത്രീകള്‍ ടാര്‍മാക്കിലൂടെ ഓടിയത്. പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇതിലൊരാള്‍ കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
വിമാനങ്ങള്‍ നീങ്ങുന്നതും ഗ്രൗണ്ടിലെവാഹനങ്ങള്‍ സഞ്ചരിക്കുന്ന അതീവ സുരക്ഷാ മേഖലയാണ് ഏപ്രണ്‍. ഇവിടെയാണ് യാത്രക്കാരായ സ്ത്രീകള്‍അതിക്രമിച്ചു കയറിയത്. ഗ്രൗണ്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുപോവുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌കൈമാറുകയും ചെയ്തു. ഇവര്‍ക്ക് സുരക്ഷ ലംഘിച്ചതിന് പിഴ ചുമത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha























