Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ബ്രഹ്‌മപുരത്തെ മാലിന്യ വിഷയത്തില്‍ പച്ചയായ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായി കേന്ദ്രം വിലയിരുത്തുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് സോണ്‍ടയെന്ന കമ്പനിക്ക് കരാര്‍ നല്കിയിരിക്കുന്നതെന്ന കാര്യം വ്യക്തമായി.

14 MARCH 2023 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം



Pinarayi മൂട്ടില്‍ തീ പിടിച്ചു. കരാറിന് പിന്നിലും മുഖ്യന്‍.

തൃശ്ശൂരെത്തിയ അമിത് ഷാ കൊച്ചിയിലെ വിഷപുക ശ്വാസിക്കുന്ന ജനങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റെടു്ത്തിരിക്കുകയാണ്. കൊച്ചിയെ മലീമസമാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞു. അമിത് ഷാ തൊടുത്തുവിട്ട സര്‍ക്കാര്‍ വിരുദ്ധ പോരിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പിന്‍തുണയാണ് നല്കിയിരിക്കുന്നത്. ബ്രഹ്‌മപുരത്തെ മാലിന്യ വിഷയത്തില്‍ പച്ചയായ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായി കേന്ദ്രം വിലയിരുത്തുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് സോണ്‍ടയെന്ന കമ്പനിക്ക് കരാര്‍ നല്കിയിരിക്കുന്നതെന്ന കാര്യം വ്യക്തമായി.

കോര്‍പ്പറേഷന്‍ നല്‌കേണ്ട കരാര്‍ നല്കിയിരിക്കുന്നത് കെ.എസ്.ഐ.ഡി.സിയാണ്. കോര്‍പ്പറേഷന്‍ കാര്യത്തില്‍ കെ എസ് ഐ ഡി സിയ്ക്ക് എന്തു കാര്യമെന്ന അന്വേഷണത്തിനൊടുവിലാണ് മുഖ്യമന്ത്രിയുടെ പങ്ക് വെളിവായത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  വകുപ്പിന് കീഴില്‍ കൊണ്ടുവന്നാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയം കരാറാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ഐ ഡി സി കരാര്‍ നല്കുന്നത്. കരാര്‍ പ്രകാരമുള്ള മാലിന്യം നല്കാനായാണ് എറണാകുളം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേയ്ക്ക് എത്തിച്ചിരുന്നത്. കരാര്‍ പ്രകാരമുള്ള മാലിന്യം കമ്പനിയ്ക്ക് നല്കിയില്ലെങ്കില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത്രയും വിചിത്രമായ കരാര്‍ ഉണ്ടാക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വ്യക്തം. കരാര്‍ കമ്പനി ബ്രഹ്‌മപുരത്തേയ്ക്ക തരിഞ്ഞു നോക്കാതെ പന്ത്രണ്ട് കോടി രൂപയും പറ്റി മുങ്ങുകയായിരുന്നു.

ആദ്യഘട്ടത്തില്‍ മുന്‍പരിചമില്ലാത്ത കമ്പനിക്ക് കരാര്‍ നല്കാന്‍ കഴിയില്ലെന്ന് കോര്‍പ്പറേഷന്‍ വാദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സോണ്‍ട കമ്പനിയ്ക്ക് തന്നെ കരാര്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മപുരം കത്തിയപ്പോഴാണ് കമ്പനി വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരം പുറത്തു വരുന്നത്. ഇതില്‍ നിന്നും അഴിമതിയുടെ വ്യാപ്തിയും രാഷ്ട്രീയ ബന്ധങ്ങളും വ്യക്തമാവുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോടൊപ്പം ഇപ്പോള്‍ ്ബ്രഹ്‌മപുരവും കൂട്ടിചേര്‍ത്തിരിക്കുകയാണ്. തന്നിഷ്ട പ്രകാര പാര്‍ട്ടിക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീറെഴുതി കൊടുക്കാനായി തയ്യാറെടുത്തിരിക്കുന്ന മു്ഖ്യനും മന്ത്രിമാരും ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും സോണ്‍ട കമ്പനിയ്ക്ക് ക്ലീന്‍ചിറ്റ് നല്കുകകയാണുണ്ടായത്.

പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ബയോമൈനിംഗ് നടത്തുന്ന കമ്പനിയാണ് സോണ്‍ടയെന്നാണ് എം.ബി.രാജേഷ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മുന്‍പരിചയത്തിന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റാകട്ടെ വ്യാജവുമാണ്. എന്നിട്ടും സര്‍ക്കാര്‍ സോണ്‍ട കമ്പനിയെ പിന്‍താങ്ങുന്നതിന്റെ രഹസ്യമാണ് കേന്ദ്രം തേടി കൊണ്ടിരിക്കുന്നത്.ബ്രഹ്‌മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ യുഡിഎഫ് എംപിമാരെയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും പ്രശ്‌നത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ എയിംസില്‍ നിന്നു വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ മാണ്ഡവ്യയ്ക്കു നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ഇടപെടല്‍ വേണമെന്ന് വി.മുരളീധരനും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ആവശ്യമായ വൈദ്യസഹായം ഉള്‍പ്പടെ നല്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഹൈബി ഈഡനും ബെന്നി ബഹനാനും ഈ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ കെ.സി.വേണുഗോപാലും നോട്ടിസ് നല്‍കി. തുടര്‍ന്ന് യുഡിഎഫ് എംപിമാര്‍ ഒരുമിച്ച് മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചു. ബ്രഹ്‌മപുരം തീപിടിത്തം ദിവസങ്ങളായി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരിസരവാസികള്‍ അനുഭവിക്കുന്നത്. കൂടുതല്‍ സേനയും സഹായങ്ങളും ആവശ്യമാണ്.

ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷി ചിന്‍പിങ്ങിനെ പ്രശംസിക്കാന്‍ നേരം കണ്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി പിടയുന്നത് കാണുന്നില്ലേയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഷി ചിന്‍പിങ്ങിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചോദ്യം.രാജ്യ താല്‍പര്യത്തെ വെല്ലുവിളിക്കുന്നതാണ് പിണറായി വിജയന്റെ പുകഴ്ത്തല്‍ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈന നടത്തിവരുന്ന പ്രകോപനം മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. ദുരിതം പേറുന്ന സ്വന്തം ജനതയെ മറന്ന് കമ്യൂണിസ്റ്റ് ചൈനയുടെ പ്രസിഡന്റിന് ആശംസകള്‍ നേരാന്‍ സമയം കണ്ടെത്തുന്നത് ലജ്ജാകരമാണ്''- അദ്ദേഹം പറഞ്ഞു.

ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നതു പ്രശംസനീയമെന്നും കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് ആശംസകളെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ആശംസയ്ക്കു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞിരുന്നു.
കൊച്ചിയെ വിഷപ്പുകയിലാഴ്ത്തിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ 12ാം ദിവസം പൂര്‍ണമായി അണച്ചു. പുകയും കുറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ഇനി തീ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനുള്ള നിരീക്ഷണം തുടരും. അങ്ങനെ വന്നാല്‍ തീ അതിവേഗം അണയ്ക്കും. തീപിടിത്ത വിഷയത്തില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സേനാംഗങ്ങള്‍ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ജനം അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് മുഖ്യന്‍ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നതും ശ്രദ്ദേയം.

''ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ നിറയുകയാണ്. തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാന്‍ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകള്‍. സന്ദീപാനന്ദയുടെ  കാര്‍ കത്തിയപ്പോള്‍ ഓടിയെത്തിയ മുഖ്യമന്ത്രി, ഇത്ര ഗുരുതരമായ തീപിടിത്തം സംഭവിച്ച മേഖല സന്ദര്‍ശിക്കാന്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. തീ അണഞ്ഞതിന് ശേഷമാണ് പ്രതികരണമെന്നതാണ് ഇതിനെല്ലാം കാരണം. ബ്രഹ്‌മപുത്തെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. അതേസമയം, ബ്രഹ്‌മപുരം വിഷയം പരിഗണിച്ച ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും കോര്‍പറേഷനെയും അതിരൂക്ഷമായി വിമര്‍ശിച്ചു.

മാലിന്യം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച സര്‍വ നിയമങ്ങളും ബ്രഹ്‌മപുരത്തു ലംഘിച്ചുവെന്നു കുറ്റപ്പെടുത്തിയ െഹെക്കോടതി, രാജ്യത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി കൊച്ചിയെ മാറ്റിയെന്ന് അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌കരണ കരാര്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഹാജരാക്കാനും കഴിഞ്ഞ 7 വര്‍ഷം ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാനും കോര്‍പറേഷനോട് ആവശ്യപ്പെട്ടു. തീ അണഞ്ഞു എന്ന് മനസ്സിലാക്കിയ ശേഷമാണ് കൗണ്‍സില്‍ യോഗവും ചേര്‍ന്നത്. അതും അടിയിലേക്ക് മാറി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇനിയും 10വർഷം കരഞ്ഞു തീർക്കുക  (41 minutes ago)

പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്  (49 minutes ago)

Nirmala Sitharaman ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ  (59 minutes ago)

IRAN US ഇറാന്റെ വധഭീഷണി  (1 hour ago)

Colombia earthquake നൂറ്റാണ്ടിൽ കൊളംബിയ കണ്ട ശക്തമായ ഭൂകമ്പം:  (1 hour ago)

KASARGOD കളക്ടറേറ്റ് ക്ലാർക്ക് ജീവനൊടുക്കിയതിൽ അന്വേഷണം  (1 hour ago)

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി  (1 hour ago)

Taekwondo-match റഫറിയുടെ ഭാഗത്തും പിഴവ്  (1 hour ago)

ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍  (1 hour ago)

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി; സത്യം പറ അച്ഛൻ കടലിൽ പോയോ'..? ജിജി-യെ വലിച്ച് കീറി അവർ..ഇത് വേണ്ടായിരുന്നു  (1 hour ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി  (3 hours ago)

അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം  (3 hours ago)

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (3 hours ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (4 hours ago)

Malayali Vartha Recommends