Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.

15 MARCH 2023 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

സ്വപന് സുരേഷിനെ കൊണ്ട് പിണറായി വിജയനും സിപിഎമ്മിനും പൊറുതി മുട്ടിയതിന് പുറമേ ഇപ്പോള്‍ പോലീസിനും പൊല്ലാപ്പായിരിക്കുകയാണ്. സ്വപ്‌നയുടെ ആരോപണങ്ങളും തുടര്‍ന്നു വരുന്ന കേസുകളും എല്ലാം കൂടി പോലീസും ശ്വാസം മുട്ടിയിരിക്കുകയാണ്. ഇതിനൊരു അവസാനമില്ലേയെന്നാണ് ചോദ്യം. എന്തുവന്നാലും കേസ് അന്വേഷിക്കാന്‍ ഒരു ടീമിനെ നിയമിക്കും. പിന്നെ കേസിന്റെ അന്വേഷണം എന്തായെന്നു പോലും ആരും അന്വേഷിക്കാറില്ല. കേസ് കൊടുത്തവര്‍ പോലും അതുവഴി പോകാറില്ല.

കെ.ടി.ജലീലിനെ പോലുള്ളവര്‍ പത്രസമ്മേളനം നടത്തി വീമ്പടിച്ച് പത്തിമടക്കി മുങ്ങു. ഇപ്പോഴിതാ വിജേഷ് പിള്ള നല്കിയ കേസും സര്‍ക്കാര്‍ കീഴ് വഴക്കങ്ങള്‍ മറികടന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നു.. കണ്ണൂര്‍ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു. ഇപ്പോഴും പ്രാഥമിക അന്വേഷണം നടത്തന്‍ മാത്രമുള്ള അനുമതിയാണ് ക്രൈംബ്രാഞ്ചിന് നല്കിയിരിക്കുന്നത്. കൈകാലുകള്‍ കെട്ടിയിട്ടിരിക്കുന്ന പോലീസിന്റെ അവസ്ഥ തന്നെയാണ് ക്രൈംബ്രാഞ്ചിനും എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്.

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂണിറ്റാണ് അന്വേഷിക്കുന്നത്. സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.

ജീവനു ഭീഷണിയുണ്ടെന്നാരോപിച്ച് സ്വപ്ന സുരേഷ് നല്‍കിയ പരാതിയില്‍ ബെംഗളൂരുവിലെ ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളൂരു കെആര്‍ പുരം പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍ കുറ്റത്തിനു ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണു കേസ്.വൈറ്റ്ഫീല്‍ഡ് ഹൂഡി അനുപ് ലേഔട്ടിലെ എത്രീ ഹോംസാണ് സ്വപ്നയുടെ മേല്‍വിലാസമായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 4ന് വിജേഷുമായി കണ്ടുമുട്ടിയ വൈറ്റ്ഫീല്‍ഡ് സൂറി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണക്കടത്തു കേസിലെ വെളിപ്പെടുത്തലുകള്‍ പിന്‍വലിച്ച് നാടുവിട്ടില്ലെങ്കില്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണു വിജേഷിനെ അയച്ചതെന്നുമാണു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവു നശിപ്പിക്കാനായി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിയിലുണ്ട്. കണ്ണൂര്‍ സ്വദേശിയാണു വിജേഷ്.


സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍വച്ചു ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ വിജേഷ് പിള്ളയ്ക്കൊപ്പം ഹോട്ടലില്‍ മറ്റൊരാള്‍ കൂടി താമസിച്ചിരുന്നെന്ന ആരോപണവും സ്വ്പന ഉന്നയിച്ചിരുന്നു.എന്നാല്‍  തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു വിജേഷ് പറഞ്ഞിരുന്നു. ഹോട്ടലില്‍ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് വിജേഷും പറഞ്ഞിരുന്നു.കൂട്ടാളി ആരെന്ന് തെളിയിക്കാന്‍ സ്വപ്നയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.  

കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.

വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

വിവാദമായ വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമ പ്രശ്‌നങ്ങളൊന്നും വകയിരുത്താതെയാണ് ഡിജിപി കേസ് കണ്ണൂര്‍ യൂണിറ്റിന് കൈമാറിയത്. എന്നാല്‍ ഇപ്പോഴും വിജേഷ് പിള്ളയെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹത കണ്ടെത്തുന്നതിന് കേരള പോലീസിനും ആയിട്ടില്ല. ഇയ്യാള്‍ക്ക് എതെങ്കിലും സിപിഎം നേതാക്കളുമായി ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (12 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (36 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (44 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (56 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends