മരുമോന്‍ മന്ത്രിയുടെ ബല്ലാത്ത സ്‌നേഹം കേസും ജയിലും കലാകാരന്മാരുടെ നെഞ്ചത്തടിച്ചു.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്‌ലിം ലീഗായിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്.
ലീഗ് കലാസൃഷ്ടിയെ വിമര്‍ശിച്ച് ചര്‍്ച്ചകളും സംവാദങ്ങളും നടത്തിയെങ്കിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മുസ്ലീം വിഭാഗത്തിന്റെ അ്ട്ടിപ്പേറവകാശംലീഗ് കൊണ്ടു പോകുമെന്ന ഭയത്താല്‍ മന്ത്രി മുഹമ്മദ് റിയാസാണ് അന്വേഷണം വേണമെന്ന ആവശ്യത്തിന് തുടക്കമിട്ടത്.
പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശ്യാവിഷ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇതിനെ പിന്തുണച്ചതോടെ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പ്രഖ്യാപിച്ചിരുന്നു.
കലോത്സവ സ്വാഗത ഗാനത്തില്‍ തീവ്രവാദത്തെ കുറിച്ച് പരാമര്‍ശിച്ച ഗാനരംഗത്ത് തീവ്രവാദിയായി എത്തുന്നയാള്‍ മുസ്ലീം വേഷധാരിയായിരുന്നു. മുസ്ലീംങ്ങള്‍ മൊത്തത്തില്‍ തീവ്രവാദികളാണോ, അതോ മുസ്ലീംങ്ങള്‍ മാത്രമാണോ തീവ്രവാദം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന വിമര്‍ശനമാണ് മു്സ്ലീംലീഗ് ഉയര്‍്ത്തിയിരുന്നത്. ഗംഭീരമായി കൊണ്ടാടിയിരുന്ന കലോത്സവത്തിന്റെ ശോഭ തല്ലിക്കെടുത്തുന്നതായിരുന്നു ലീഗിന്റെ ആരോപണമെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.ലീഗ് പലവേദികളിലും അവരുടെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടിരുന്നു. ലീഗിന്റെ നിലപാടിനോട് അനുകൂലമായി സിപിഎം എത്തിയതോടെ മറ്റ് ശക്തികള്‍ക്ക് സംഭവത്തിലേയ്ക്ക് കടന്നു കൂടാന്‍ അവസരം ലഭിച്ചില്ല. എങ്കിലും കലാസൃഷ്ടിയെരുക്കിയ പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ക്കെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്നു. ജോസഫ് മാഷിന്റെ അവസ്ഥ വരുമെന്നുവരെ ഭീഷണി മുഴക്കിയിരുന്നു.
സംസ്ഥാന സസ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ് നേരത്തെ പരാതിപ്പെട്ടിരന്നു. തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാകാന്‍ കാരണം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയായിരിക്കാമെന്ന് കരുതുന്നതായും കനകദാസ് പറഞ്ഞിരുന്നു.
കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. താന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. എം.എ ബേബിയുള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലുള്‍പ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ല എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറയുന്നു. കലാജീവിതത്തിലെ ആദ്യ അനുഭവമാണിത്. സി.പി.എമ്മുമായാണ് കൂടുതല്‍ ബന്ധം. സിപിഎമമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കനകദാസിനെ ആര്‍ എസ് എസ് അടുപ്പക്കാരനായി ചിത്രീകരിച്ചു കൊണ്ടാണ് ആദ്യഘട്ടത്തില്‍ വിമര്‍ശനം നടന്നത് .
സിപിഎം സെക്ട്രട്ടറിയേറ്റ് കൂടി കടുത്ത ഭാഷയിലാണ് കലാസൃഷ്ടിയെ വിമര്‍ശിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ ഗൂഡാലോചന എന്നുവരെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കലാസൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഇടത് സഹയാത്രികരാണെന്ന് സിപിഎമ്മിനും അറിയാമായിരുന്നിട്ടും അവര്‍ അത് മറച്ചു വെച്ചാണ് പ്രസ്താവനകള്‍ നടത്തിയത്. ഇപ്പോഴിതാ സംഘാടകരും സംവിധായകനുമുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സാധാരണ പിണറായി സര്‍ക്കാര്‍ ചെറിയ സംഭവങ്ങളില്‍ പോലും കലാപാഹ്വാനത്തിനാണ് കേസെടുക്കുന്നത്. ഈ കാര്യത്തില്‍ കലാപവും അതിനുള്ള ആഹ്വാനവും ഒഴിവാക്കിയെന്നതില്‍ ആശ്വസിക്കാം.
https://www.facebook.com/Malayalivartha