2014 മെയ് 26 നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്; കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഒരവധി പോലും അദ്ദേഹം എടുത്തിട്ടില്ല; അമ്മ മരിച്ച ദിവസം പോലും അതിന് മാറ്റമുണ്ടായില്ല; സാധാരണക്കാരനെപ്പോലെ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ആംബുലൻസിൽ അമ്മയുടെ മൃതദേഹവുമായി ശ്മാശാനത്തിലേക്ക് പോയ നരേന്ദ്ര മോദിയെ നാം കണ്ടു; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

2014 മെയ് 26 നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത് . വർഷം ഒമ്പതായി . ഇതിനിടയിൽ 2019 ൽ വീണ്ടുമൊരിക്കൽ കൂടി വർദ്ധിത ഭൂരിപക്ഷത്തോടെ ഇന്ത്യൻ ജനത മോദിയെ തങ്ങളുടെ നായകനായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി പദം ഏൽക്കുന്നതിന് മുമ്പ് 12 വർഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
2014 മെയ് 26 നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത് . വർഷം ഒമ്പതായി . ഇതിനിടയിൽ 2019 ൽ വീണ്ടുമൊരിക്കൽ കൂടി വർദ്ധിത ഭൂരിപക്ഷത്തോടെ ഇന്ത്യൻ ജനത മോദിയെ തങ്ങളുടെ നായകനായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി പദം ഏൽക്കുന്നതിന് മുമ്പ് 12 വർഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി .
21 വർഷക്കാലം അധികാരം ഇങ്ങനെ കൈവെള്ളയിൽ കൊണ്ട് നടന്ന മനുഷ്യനെതിരെ കാലണയുടെ അഴിമതി ആരോപണം പോലും എതിരാളികൾക്കില്ല . അഴിമതിയുടെ പേരിൽ ഒരു മന്ത്രിക്ക് പോലും രാജി വെക്കേണ്ടി വന്നിട്ടില്ല. എതിരാളികൾ അത്യപൂർവമായി ആകാശത്തേക്ക് വച്ച ഉണ്ടയില്ലാ വെടികൾ പോലും പൂമാലയായി അദ്ദേഹത്തിന്റെ കഴുത്തിൽ വീണു. റഫേലായിരുന്നു അപകീർത്തുപെടുത്താനുള്ള ആദ്യ ശ്രമം . ചരിത്രത്തിലാദ്യമായി ഇടപാട് നടക്കുന്നതിന് മുമ്പ് തന്നെ നടപടിക്രമങ്ങൾ ഇഴകീറി പരിശോധിച്ച സുപ്രീം കോടതി റഫാലിനു ക്‌ളീൻ ചിറ്റ് നൽകി . ആരോപണമുന്നയിച്ച രാഹുൽ ഗാന്ധി സുപ്രീം കോടതിക്ക് മുമ്പിൽ ദീർഘദണ്ഡ നമസ്കാരം നടത്തി മാപ്പെഴുതി നൽകി .
പിന്നീട് പെഗാസസായി . സുപ്രീം കോടതി സമിതി അന്വേഷിച്ചു . ആക്ഷേപമുന്നയിച്ച രാഹുൽ ഗാന്ധി പരിശോധനക്കായി മൊബൈൽ കൈമാറിയില്ല . പെഗാസസ് ആരോപണത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുപിഎ കാലത്ത് സോണിയാ ഗാന്ധിയുടെ ഓഫീസിൽ നിന്ന് നടത്തിയ കുപ്രസിദ്ധമായ ഫോൺ ബാങ്കിങ്ങിലൂടെ കോർപ്പൊറേറ്റ് മുതലാളിമാർക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ നൽകിയ ലോണുകൾ തിരിച്ചടക്കാതായപ്പോൾ അവരിൽ ചിലർ വിദേശത്തേക്ക് മുങ്ങി . അങ്ങനെ മുങ്ങുന്നവരെ പിടികൂടി തിരികെ കൊണ്ടുവരാനോ സ്വത്ത് കണ്ട് കെട്ടാനോ അക്കാലത്ത് നിയമമുണ്ടായിരുന്നില്ല .
മോദി സർക്കാർ insolvency and bankruptcy code , Fugitive Economic Offenders Act, 2018 എന്നിവ കൊണ്ട് വന്ന് ഇന്ത്യൻ ബാങ്കുകൾക്ക് നഷ്ടപ്പെട്ട പണം തിരികെ പിടിച്ചു തുടങ്ങി . താൻ വായ്പയെടുത്തതിനെക്കാൾ പണം മോദി സർക്കാർ തിരിച്ചു പിടിച്ചേ എന്ന് കിങ്ഫിഷർ മല്യ പരിതപിച്ചു . ഇത്തരം തട്ടിപ്പ് വീരന്മാർക്ക് ലോണുകൾ നൽകിയത് യുപിഎ കാലത്താണെന്ന് ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന രഘുറാം രാജൻ തന്നെ കുറ്റ സമ്മതം നടത്തിയിട്ടുമുണ്ട് . എന്നാൽ തങ്ങളുടെ കുറ്റം നരേന്ദ്ര മോദിക്ക് മേൽ കെട്ടിവെക്കാൻ " കള്ളന്മാർക്ക് മുഴുവൻ മോദി " എന്ന അപമാനകരമായ പരാമർശം രാഹുൽ ഗാന്ധി നടത്തി . അതും ബൂമറാങ്ങായി . പിന്നാക്ക വിഭാഗമായ മോദികൾക്ക് ആ പരാമർശം അവഹേളനമായി , അവർ കോടതിയിൽ പോയി . രാഹുൽ ശിക്ഷിക്കപ്പെട്ടു , ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു .
ശിക്ഷിക്കപ്പെട്ടതോടെ നാണം കെട്ട രാഹുൽ , മുഖം രക്ഷിക്കാൻ ഇരവാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് . ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് രാജ്യത്തെ ജനാധിപത്യത്തിൽ വിദേശ മണ്ണിൽ പോയി അവിശ്വാസം രേഖപ്പെടുത്തുന്നു .
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ലെന്നും രാഹുലിന് ശിക്ഷ ലഭിച്ച സംഭവത്തിൽ പോലും ജനങ്ങൾക്ക് താല്പര്യമില്ലെന്നും പി ചിദംബരം തുറന്നടിച്ചു .
അതേ സമയം നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനത്തെ പ്രതിപക്ഷത്തിന്റെ വാക്കുകളിൽ തന്നെ വിലയിരുത്താം . രാജ്യത്തെ റോഡ് റെയിൽ അടിസ്ഥാന സൗകര്യ വികസനത്തെ പ്രകീർത്തിക്കാത്ത ഏതെങ്കിലും പ്രതിപക്ഷ നേതാവ് ഉണ്ടോ ? വിദേശ നയത്തിന്റെ കാര്യത്തിലെ ചടുലതയെയും രാജ്യ താല്പര്യത്തേയും ശശി തരൂർ ഉൾപ്പെടെയുള്ളവർ പല തവണ പുകഴ്ത്തി . ഏറ്റവുമൊടുവിൽ നരേന്ദ്ര മോദി സർക്കാർ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നത് ഗംഭീരമാണെന്ന് പി ചിദംബരം പോലും പറഞ്ഞു . അതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഡ്രാമ ആർട്ടിസ്റ്റ് കെജ്‌രിവാൾ പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റും ചോദിച്ച് നടക്കുന്നത് .
2014 ൽ വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടി തോറ്റയാളാണ് കെജ്‌രിവാൾ . അന്നത്തെ ഇലക്ഷൻ അഫിഡവിറ്റിൽ മോദിജി രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് യാതൊരു പരാതിയും കെജ്‌രിവാൾ ഉന്നയിച്ചിരുന്നില്ല . ബിജെപി തന്നെ പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റുകൾ പത്രസമ്മേളനം നടത്തി പുറത്ത് വിട്ടതാണ് . ഇന്ത്യയിൽ ബിജെപിക്കെതിരായ എത്രയോ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും ഉണ്ട് . എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ മോദിയെ വെറുതെ വിടുന്നവരാണോ അവർ ? വിവരാവകാശ നിയമം ദുരുപയോഗിച്ചതിന് കോടതി കെജ്‌രിവാളിന് പിഴയിട്ടു.
കെജ്‌രിവാളും നാണംകെട്ടു. നേരത്തെ നിതിൻ ഗഡ്കരിക്ക് മാപ്പ് എഴുതി നൽകേണ്ടി വന്നയാളാണ് കെജ്‌രിവാൾ . അതാരും മറന്നിട്ടില്ല . ഈ ആക്ഷേപ ശരങ്ങൾക്കൊന്നും സ്ഫടിക തുല്യമായ പൊതുജീവിതമുള്ള നരേന്ദ്ര മോദിയെ തളർത്താൻ കഴിഞ്ഞില്ല . രാജ്യത്തിന്റെ പ്രധാന സേവകൻ തളരാതെ തന്റെ ദൗത്യം തുടരുകയാണ് . കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഒരവധി പോലും അദ്ദേഹം എടുത്തിട്ടില്ല . അമ്മ മരിച്ച ദിവസം പോലും അതിന് മാറ്റമുണ്ടായില്ല . സാധാരണക്കാരനെപ്പോലെ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ആംബുലൻസിൽ അമ്മയുടെ മൃതദേഹവുമായി ശ്മാശാനത്തിലേക്ക് പോയ നരേന്ദ്ര മോദിയെ നാം കണ്ടു . ജനങ്ങൾക്ക് നൽകിയ വാക്കുകൾ ഒമ്പത് വർഷത്തിനുള്ളിൽ പാലിച്ചു കൊണ്ട് ഡബിൾ എഞ്ചിൻ സർക്കാർ മുന്നോട്ട് കുതിക്കുകയാണ് .
https://www.facebook.com/Malayalivartha