രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കി, പൊതു സമ്പത്ത് അദാനിക്ക് കൊള്ളയടിക്കാൻ വിട്ടു കൊടുത്തു; രാജ്ഭവനിലേക്ക് കുതിച്ചെത്തി യു ഡി എഫ്; വമ്പൻ പ്രതിഷേധവും കുത്തിയിരിപ്പ് സമരവും സത്യഗ്രഹവും

രാജ്ഭവനിലേക്ക് കുതിച്ചെത്തി യു ഡി എഫ്. നേതാക്കളും ജനപ്രതിനിധികളും നടത്തിയത് വമ്പൻ പ്രതിഷേധവും കുത്തിയിരിപ്പ് സമരവും. രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയ വിഷയവും പൊതു സമ്പത്ത് അദാനിക്ക് കൊള്ളയടിക്കാൻ വിട്ടു കൊടുക്കുന്നുവെന്നുള്ള വിഷയവും ഉന്നയിച്ചാണ് യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും രാജ്ഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തുന്നത്. ബി.ജെ.പി സർക്കാർ, രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാക്കാൻ ശ്രമിക്കുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഇന്ത്യൻ ജനാധിപത്യത്തിന് നേരെ ആക്രമണം നടത്തിയിരിക്കുകയാണ്. മതേരതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പോരാടേണ്ട സമയമാണിതെന്നും, ഉത്ഘാടകൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കേന്ദ്ര സർക്കാർ കുട പിടിക്കുകയാണ്, പ്രധാനമന്ത്രിയെ വിമർശിച്ചാൽ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്ന്, യോഗത്തിന് അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയത് കെ.സുധാകരൻ എം.പിയായിരുന്നു. ആശങ്കയോടെയാണ് വർഗീയ ശക്തികൾ രാഹുൽ ഗാന്ധിയെ നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് കേന്ദ്രവും മറുവശത്ത് സംസ്ഥാന സർക്കാരും ചേർന്ന് കേരളീയരെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
https://www.facebook.com/Malayalivartha