കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും ബ്യൂറോക്രാറ്റ് സംവിധാനങ്ങളുടെ തലവനുമായി വിലസിയിരുന്ന എം.ശിവശങ്കറിന് ലൈഫ് മിഷന്‍ കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായു്ള്ള അമിത ബന്ധത്തില്‍ നിന്നാണ് ഇത്തരം അഴിമതികള്‍ പിറന്നതെന്നും കോടതി പച്ചയ്ക്ക് തുറന്നു പറയുന്ന അവസ്ഥ മുന്‍പുണ്ടായിട്ടില്ല

കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും ബ്യൂറോക്രാറ്റ് സംവിധാനങ്ങളുടെ തലവനുമായി വിലസിയിരുന്ന എം.ശിവശങ്കറിന് ലൈഫ് മിഷന്‍ കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായു്ള്ള അമിത ബന്ധത്തില്‍ നിന്നാണ് ഇത്തരം അഴിമതികള്‍ പിറന്നതെന്നും കോടതി പച്ചയ്ക്ക് തുറന്നു പറയുന്ന അവസ്ഥ മുന്‍പുണ്ടായിട്ടില്ല. ഇടതു പക്ഷം പ്രതിപക്ഷത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നലെ മുതല്‍ കത്തിക്കല്‍ ആരംഭിച്ചേനേ. കേരളീയരുടെ മൊത്ത കച്ചവടം സിപിഎം ഏറ്റെടുത്തിരിക്കുന്നതുപോലെ അഴിമതിയുടെ കുത്തകാവകാശവും ഞങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചു പറയുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. അഴിമതിക്കെതിരെ വാ തോരാതോ സംസാരിക്കുന്ന ഇടത് യുവജന സംഘടനകളെല്ലാം മാളത്തിലൊളിച്ചു. ശിവശങ്കറിനെതിരെയോ, സ്വപ്‌നയ്‌ക്കെതിരെയോ പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തു പറഞ്ഞാലും ലൈഫ് മിഷന്‍ അഴിമതിയുടെ അവസാന ഇടം മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ എത്തും എന്നതാണ് വസ്തുത.
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഇതേ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും, ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയില്‍ നിയോഗിച്ചു. സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. കോഴക്കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ശിവശങ്കറാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സമാനമായ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന ശിവശങ്കര്‍ ഇഡിയെ അറിയിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി വ്യക്തമാക്കിയത്.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലൈഫ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്.മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായി. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫിസ് ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് എത്തിക്കുമെന്ന അഭ്യൂഹഭങ്ങളും പ്രചരിക്കുന്നുണ്ട്. അതുവരെ അന്വേഷണം നീട്ടികൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാല്‍ ഇഡി അന്വേഷണത്തിന്റെ എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും ഇപ്പോഴും പുറത്തു നില്ക്കുകയാണ്. സി.എം.രവീന്ദ്രനും, യു.വി. ജോസും നല്കിയ മൊഴികളില്‍ നിന്ന് കേസിലെ മറ്റ് പ്രതികളിലേയ്ക്ക് എത്താനുള്ള വ്യ്കതമായ ഉത്തരങ്ങള്‍ കി്ട്ടിയിട്ടുണ്ടെന്നാണറിവ്. എന്തായാലും ഇഡി അന്വ്ഷണത്തില്‍ കേരളം വളരെ വിശ്വാസം അര്‍പ്പിക്കുന്നെണ്ടെന്നതിന്റെ സൂചനയാണ് ഇന്നലെയുണ്ടായ കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha