Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഹെൽത്ത്‌ ഇൻസ്‌പെക്ടർ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണ്‌ മരിച്ചു...


മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...


കൊളംബിയയിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി മരണം... നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, അയൽരാജ്യമായ വെനസ്വേലയിൽ കനത്ത നാശം വിതച്ച ഭൂചലനമുണ്ടായതിന് പിന്നാലെയാണ് കൊളംബിയയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...

കോടതിയ്ക്ക് എന്തും ചെയ്യാന്‍ , എന്തും പറയാന്‍ അധികാരമുണ്ടോ ? മാതൃഭൂമിയ്ക്കും മനോരമയ്ക്കുമെല്ലാം അതുണ്ട്. ദേവന്‍ രാമചന്ദ്രന്റെ കോടതിയ്ക്കുമതുണ്ടോ ?

12 MAY 2023 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ പ്രത്യേക അന്വേഷണ സംഘവും കോടതിയും ശിക്ഷ വിധിക്കലും സിപിഎം പാര്‍ട്ടി സ്വന്തമായാണ് ചെയ്യുന്നത്. നിയമത്തിലോ ഭരണഘടനയിലോ നാളിതുവരെ അവര്‍ക്ക് വിശ്വാസം വന്നിട്ടില്ല. മീഡിയയോടാണെങ്കില്‍ ഒരുതരത്തിലും അവര്‍ക്ക് വിശ്വാസമേയില്ല. ഇവിടെ എന്തു നടന്നാലും പാര്‍ട്ടി പറയും അത് ജനം വിശ്വസിക്കണം. അതിനെ വിമര്‍ശിക്കുന്നവരെല്ലാം സിപിഎമ്മിന്റെ കണ്ണില്‍ പിന്‍തിരിപ്പന്‍മാരും കുലംകുത്തികളും, വെറുക്കപ്പെട്ടവരുമായി മാറുന്നു. ഡോ.വന്ദനദാസിന്റെ അതിക്രൂര മരണത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി
നടത്തിയ കമന്റുകള്‍ക്കെതിരെ മാത്രമല്ല , ആ സിറ്റിംഗില്‍ ഇവിടത്തെ സിസ്റ്റം പൂര്‍ണ്ണ പരാജയമാണെന്ന് വിളിച്ചു പറഞ്ഞ ജസ്റ്റിസിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തി കൊണ്ടിരിക്കുന്നത്.

ശുംഭനെന്ന് വിളിച്ചതും, ചെരുപ്പ് മാലഅണിയിച്ച് സമരം ചെയ്തതും സിപിഎം തന്നെയായതുകൊണ്ട് ഇത്തരം വിമര്‍ശനങ്ങളെ കോടതികളും മുഖവിലയ്‌ക്കെടുക്കാറില്ല. സത്യത്തിനെതിരെ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നവരുടെ പാര്‍ട്ടിയായി സിപിഎം മാറിയോ എന്ന സംശയം സ്വാഭാവികം. വന്ദനദാസ് കൊലക്കേസില്‍ കോടതി പ്രത്യേക സിറ്റിംഗ് നടത്തിയതു മുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. അദ്ദേഹത്തെ അസുരനെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം മുഖമായ അഡ്വ.അനില്‍കുമാര്‍ വിശേഷിപ്പിച്ചത്. സൈബര്‍ പോരാളികള്‍ ഹൈക്കോടതി ജസ്റ്റിസുമാര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയോടൊപ്പം ഫയല്‍ ചെയ്തിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ഗോപകുമാര്‍ മുകുന്ദന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്.

ദേവന്‍ രാമചന്ദ്രനെ പോലുള്ളവരെ  ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമാനുസൃതം നിയന്ത്രിക്കണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ പ്രധാനപ്പെട്ടതാണ് അധികാര വിഭജനം. ഒരു തട്ടും അതു മറികടക്കുന്നത് ഉചിതമല്ല. വിഭജനത്തിന്റെ അതിരുകള്‍ ലംഘിക്കുന്നത് അടിസ്ഥാനപരമായി ഭരണഘടനാപരമായ ഗവര്‍ണന്‍സിനെ അപകടപ്പെടുത്തും.
കോടതി മാതൃഭൂമിയെ പോലെ പെരുമാറരുത്. പോലീസിന്റെ കയ്യില്‍ തോക്കില്ലായിരുന്നോ എന്നൊക്കെ ഹൈക്കോടതി ബഞ്ചിലിരുന്ന് അട്ടഹസിക്കുന്നതിന്റെ ഇംപാക്ട് എന്താണെന്നു കരുതിയാണ്  ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് ?
injured ആയ ഒരു പരാതിക്കാരനെ വിലങ്ങണിയിച്ച് വൈദ്യപരിശോധനയ്ക്ക് എത്തിക്കണമായിരുന്നു എന്നതാണോ ഇദ്ദേഹത്തിന്റെ വാദം ?
ഈ പ്രതി ആദ്യം അക്രമിക്കുന്നത് ഒരു ഹോം ഗാര്‍ഡിനേയോ മറ്റാണ് ?
ഈ ഹോം ഗാര്‍ഡ് ആരുടെ അരയിലെ തോക്കൂരി എങ്ങോട്ടു വെടിവെയ്ക്കണമെന്നാണ് ഈ Lords  പറയുന്നത് ? ആശുപത്രി അടച്ചു പൂട്ടണമത്രെ! എന്താണ് പറയുന്നത് എന്നു ധാരണ വേണ്ടേ!
 ഏതാനും മാസം മുന്‍പു വരെ സര്‍വ്വകലാ ശാലാ കേസുകളില്‍ ' നീതി ' നടപ്പിലാക്കിക്കൊണ്ടിരുന്നത്
 നാം കണ്ടതാണ്. ?
കോടതിയ്ക്ക് എന്തും ചെയ്യാന്‍ , എന്തും പറയാന്‍ അധികാരമുണ്ടോ ? മാതൃഭൂമിയ്ക്കും മനോരമയ്ക്കുമെല്ലാം അതുണ്ട്.
ദേവന്‍ രാമചന്ദ്രന്റെ കോടതിയ്ക്കുമതുണ്ടോ ?
ഭരണഘടനയും ജനാധിപത്യവും ഒന്നും ബാധകമല്ലാത്ത സ്ഥലമാണോ കോടതി ?
   കസ്റ്റഡിയിലുള്ളയാള്‍ എന്നതിന്റെ സൂക്ഷ്മാര്‍ത്ഥം എന്താണ് ?  പോലീസ് കസ്റ്റഡിയിലുള്ള ഒരു കുറ്റാരോപിതനായിരുന്നോ ഇപ്പോഴത്തെ പ്രതി ? അയാള്‍ അക്രമകാരിയാകും എന്ന് apprehend ചെയ്യാന്‍ എന്തു തെളിവാണ് ഉണ്ടായിരുന്നത് ? മദ്യത്തില്‍ / ലഹരിയില്‍ ആയ ഏതൊരാളെയും വിലങ്ങുവെച്ച് കൈകാര്യം ചെയ്യും എന്നു വന്നാലത്തെ സ്ഥിതി എന്തായിരിക്കും? എന്താണ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ദേശിക്കുന്നത്ത് ?
താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് നേരിട്ടു റിപ്പോര്‍ട്ടു നല്‍കാന്‍ ഹൈക്കോടതി JF മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നു.
കോടതി സമാന്തര ഭരണം നടത്താന്‍ ഇറങ്ങിയിരിക്കുകയാണ്.
ഇതു നിയന്ത്രിക്കപ്പെടുക തന്നെ വേണം.
ഒരു ദേവനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മീതെയല്ല .
 എക്‌സ്പീരിയന്‍സ് കുറവായ ആ മോള്‍ ഭയന്ന് വീണു പോയി എന്നു പറയുന്നതും ഇവരുടെ ഈ പ്രൊപ്പഗാണ്ടയും ഒന്നാണോ ?
ഇവര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണ്.
ഒരു ഗൗരവപ്പെട്ട ക്രിമിനല്‍ സംഭവമുണ്ടാകുന്നു. അപ്പോള്‍ അടിയന്തിരമായി  ബഞ്ചു കൂടി  ഇടപെട്ട് എന്തു പരിഹാരം ഉണ്ടാക്കാനാണ് ഹൈക്കോടതി ശ്രമിക്കുന്നത് ? അവര്‍ക്ക് അതിനുള്ള അധികാരവും പ്രാപ്തിയുമുണ്ടോ ? നേരിട്ട് ഭരിക്കാനിറങ്ങുകയാണ്.
അപകടമുണ്ടായാലും അപ്രതീക്ഷിത സംഭവമുണ്ടായാലും നേരില്‍ ഇടപെട്ട് ഹൈക്കോടതിക്കു ഭരണം നിര്‍വ്വഹിക്കാനാകില്ല.
അവര്‍ ഇടപെട്ട് ഒരു പരുവത്തിലാക്കിയ ഒരു റോഗ് ഇലിഫെന്റ് മേഘമലയില്‍ മനുഷ്യ വാസ പ്രദേശത്ത് കറങ്ങുന്നുണ്ട്.
ഇത്ര വേദനാ ജനകമായ ഒരു സംഭവം ഉപയോഗിക്കപ്പെടുത്തുന്ന രീതി പറയാതിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് എഴുതുന്നത്.
 താനൂര്‍ ബോട്ട് ദുരന്തത്തിലും വന്ദനയുടെ മരണത്തിലും ഭരണസംവിധാനത്തിന്റെ പരാജയത്തെ കോടതി തുറന്നു കാട്ടിയതാണ് സഖാക്കളില്‍ രേഷമുണ്ടാക്കിയിരിക്കുന്നത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ അധിക്ഷേപിച്ച് വ്യക്തിപരമായി പോസ്റ്റിട്ടവര്‍ക്കെതിരെ  ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു മരട് സ്വദേശി എന്‍. പ്രകാശാണ് പരാതി നല്കയിരിക്കുന്നത്. ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് നല്‍കാന്‍ അനുമതി തേടി അഡ്വക്കറ്റ് ജനറലിനും സമാന പരാതി നല്‍കിയിട്ടുണ്ട്.

കോടതിയുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതും നീതിനിര്‍വഹണ നടപടികളില്‍ ഇടപെടാന്‍ പര്യാപ്തവുമായ പരാമര്‍ശങ്ങളാണു പോസ്റ്റുകളില്‍ ഉള്ളതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ട് ഉടമകളായ കെ.പി. അരവിന്ദന്‍, അതുല്‍ കൃഷ്ണ എം.ആര്‍, ഗോപകുമാര്‍ മുകുന്ദന്‍, നെല്‍വിന്‍ ജിഒകെ എന്നിവരുടെ വിലാസം കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.

ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു സൈബറിടങ്ങളില്‍ പ്രചരിക്കുന്ന അഭിപ്രായ പ്രകടനങ്ങളില്‍ കാര്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.  കോടതിയെ 'സൈബര്‍ ബുള്ളിയിങ്' ചെയ്യുന്നതില്‍ ആഹ്ലാദമുള്ള ഒരു ചെറിയ വിഭാഗമുണ്ട്.
എന്നാല്‍ കോടതിയുടെ നിശ്ചയദാര്‍ഢ്യം ഇവര്‍ക്കു തകര്‍ക്കാനാവില്ല. കോടതിക്ക് ഇത് കൂടുതല്‍ ഓജസ്സാണു നല്‍കുന്നത്. കോടതി ആര്‍ക്കും എതിരല്ല. ഇത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയം പരിഗണിച്ചത്. ഇതൊക്കെ ജുഡീഷ്യല്‍ ആക്ടിവിസമല്ല. അങ്ങനെ പറയുന്നവരുടെ ലക്ഷ്യം വേറെയാണ്‌ഹൈക്കോടതി  പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (18 minutes ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (26 minutes ago)

മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു  (34 minutes ago)

കണ്ണീർക്കാഴ്ചയായി... അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തപാൽ മുദ്ര, പ്രീ​മി​യം പ്ര​ത്യേ​ക ക​വ​ർ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം നിർവഹിച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ  (53 minutes ago)

കല്ല്യാണമേളം... ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 കല്യാണങ്ങൾ  (1 hour ago)

അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടം വിജയിച്ച് അഫ്​ഗാനിസ്ഥാൻ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ട് യോ​ഗ്യത ഉറപ്പാക്കി....  (1 hour ago)

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം...  (2 hours ago)

ക​ർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു.... പവന് 2,320 രൂപയുടെ വർദ്ധനവ്  (3 hours ago)

യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ...  (3 hours ago)

മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുകയായിരുന്ന മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

അഖില ആനന്ദിന് സംഗീത പ്രഭ അവാർഡ്  (3 hours ago)

കോഴിക്കോട് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്...  (3 hours ago)

വെള്ളാപ്പള്ളിയെ സതീശൻ നൈസായി തൂക്കി ... പരിപ്പെടുക്കാൻ തയ്യാറായി വിജിലൻസ് ..  (4 hours ago)

Malayali Vartha Recommends