മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുകയായിരുന്ന മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണു മരിച്ചു

മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുകയായിരുന്ന മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണു മരിച്ചു. പൂന്തുറ ഫിഡസ് സെന്ററിന് സമീപം വിനിതാ നിവാസിൽ യോഹന്നാൻ(56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പൂന്തുറ സ്വദേശികളായ മാർട്ടിൻ, ലെനിൻ, മൂളി, ടൈറ്റസ്, ജോസ്, ജോയ് എന്നിവർക്കൊപ്പമാണ് യോഹന്നാനും മീൻപിടിത്തത്തിനുപോയത്.
തിരികെ കരയിലേക്ക് വരുമ്പോൾ വളളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിഴിഞ്ഞം ചൗക്കഭാഗത്തേക്ക് എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കേസെടുത്ത് പോലീസ് . ഭാര്യ: ജോസ്ഫിൻ. മക്കൾ: വിനോദ്, വിനിത. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് പുന്തുറ സെന്റ്‌തോമസ് പളളിയിൽ നടക്കും.
"
https://www.facebook.com/Malayalivartha























