തിരുവനന്തപുരം മ്യൂസിക് ക്ലബ്ബിൻ്റെ ഈ വർഷത്തെ സംഗീതപ്രഭ അവാർഡ് പ്രശസ്ത ഗായിക അഖില ആനന്ദിന് നൽകുമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ചെറിയാൻ ഫിലിപ്പ്

ആഗസ്റ്റ് 16 ഞായർ വൈകുന്നേരം 6 മണിക്ക് തമ്പാനൂർ പി.ടി.സി. ടവറിൽ നടക്കുന്ന സംഗീതസന്ധ്യയിൽ സാംസ്ക്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡുകൾ വിതരണം ചെയ്യും. ഡോ. എം. അയ്യപ്പൻ ചെയർമാനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. പ്രശസ്തിപത്രവും ശില്പവും പതിനായിരം രൂപയുമാണ് അവാർഡ്.
https://www.facebook.com/Malayalivartha























