കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി

തീരത്ത് വൻ തോതിൽ കടൽച്ചൊറി എന്നറിയുന്ന ജെല്ലി മത്സ്യം അടിയുന്നു. ഇന്നലെയാണ് കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇവ വ്യാപകമായി അടിഞ്ഞത്. ഓണച്ചൊറി എന്നു നാടൻ പേരിൽ അറിയുന്ന ഇവ സാധാരണ ഓണം കഴിഞ്ഞോ ഓണ സീസണിലോ ആണ് അടിയാറെന്നു നാട്ടുകാർ പറഞ്ഞു. തീരത്ത് അടിഞ്ഞ വയലറ്റ് നിറത്തിലുള്ള ഇനം മനുഷ്യർക്ക് ഹാനികരമല്ല. ജെല്ലി മത്സ്യത്തിന് ഒപ്പം മറ്റു ചിലയിനം മത്സ്യങ്ങളും ചത്തു കരയ്ക്ക് അടിയുന്നതായി തീരത്ത് എത്തിയവർ പറഞ്ഞു
https://www.facebook.com/Malayalivartha

























