വെള്ളാപ്പള്ളിയെ സതീശൻ നൈസായി തൂക്കി ... പരിപ്പെടുക്കാൻ തയ്യാറായി വിജിലൻസ് ..
വെള്ളാപ്പള്ളി നടേശനെ വി ഡി. സതീശനെ തൂക്കി. സതീശന്റെ കക്ഷത്ത് വെള്ളാപ്പള്ളി തന്നെയാണ് തലവച്ചുകൊടുത്തത്. അതും കലാപരമായ തൂക്കൽ. സർക്കാർ ഇവിടെ നിശബ്ദ സാക്ഷിയാണ്. വിജിലൻസാണ് നായകൻ. അവർ വെള്ളാപ്പള്ളിയുടെ പരിപ്പ് എടുക്കുന്ന എഴുത്ത് കൊടുത്തത് കേരള ഹൈക്കോടതിക്കാണ്.ഇനി വെള്ളാപ്പള്ളിയുടെ ജാതകത്തിൽ ആവശ്യമായ തിരുത്തലുകൾ ഹൈക്കോടതി വരുത്തിക്കോളും. സതീശൻ നിശബ്ദ സാക്ഷിയാവും.
എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിലെ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് നടന്നത്. അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും പണം വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് സമർപ്പിച്ചത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയ്യാറായി വരികയാണെന്ന് വിജിലൻസ് എസ്പി എസ്. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ആകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളതെന്നും മറ്റ് കേസുകളിൽ കൂടി വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി വിശദമായി പരിശോധിക്കും.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു . അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു. വിജിലൻസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയിലായിരുന്നു കോടതി വിമർശനം.
നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രം നേരത്തെ തയ്യാറായിരുന്നു. ഇതിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചു. കുറ്റപത്രം കോടതിക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയിരുന്നു. 2014ൽ വയനാട് യൂനിയന് 10 ല്കഷം നൽകിയതിലെ ക്രമക്കേടിലാണ് കുറ്റ പത്രം തയ്യാറാക്കിയത്. വെള്ളാപ്പളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പ്രതികള്‍. അഴിമതി നിരോധന നിയമം ചുമത്തിയതിനാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണം. നേരത്തെ വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും വെള്ളാപ്പള്ളിക്കെതിരെ കുറ്റം ചുമത്തിയിരുന്നില്ല.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിച്ചിട്ടില്ലെങ്കില്‍ എസ്.പി എസ്. ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിങ്കിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. നിരന്തരം നിര്‍ദേശിച്ചിട്ടും എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്..
നിരവധി കേസുകളിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടക്കുന്നുണ്ട്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് അഴിമതി.
124 ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതില്‍ ഓരോന്നിലും കുറ്റപത്രം തയ്യാറാകണം.
മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. . വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതായിരുന്നു ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി. എന്നാൽ വെള്ളാപ്പള്ളിയായതിനാൽ ഒന്നും നടന്നില്ല. കോടതിയും മറ്റ് ജോലികളിലായി.
എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ച് കേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കണ്ടെത്തൽ പിണറായി വിജയന്റെ കാലത്തായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരിയിരുന്നു. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായിയിരുന്നു.ഇതേ മകനെ ഉപയോഗിച്ച് കേസിൽ നിന്നും തലയൂരാനാണ് പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ ശ്രമം. കഴിഞ്ഞ സിറ്റിംഗിൽ വി എസിന്റെ മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി തന്റെ പിതാവ് രോഗാതുരനാണെന്ന് അറിയിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന മട്ടിലാണ് അരുൺ കുമാർ സംസാരിച്ചത്. ഇത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് കോടതി തീരുമാനിച്ചത്. വി എസിന്റെ പ്രഖ്യാപിത ശത്രുവായിരുന്നു വെള്ളാപ്പള്ളി.
വി.എസിന് തീരെ ശരീര സുഖമില്ലാത്ത സാഹചര്യത്തിൽ കേസ് തള്ളി പോകുമെന്നാണ് വെള്ളാപ്പള്ളി കരുതിയത്. എന്നാൽ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് പിണറായി പ്രതീക്ഷിച്ചില്ല. പിണറായിയും വെള്ളാപ്പള്ളിയുമായി സുശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് കേസുകൾ അട്ടിമറിച്ചത്. വിജിലൻസ് ഭരിക്കുന്ന പിണറായി പറയുന്ന മാതൃകയിൽ മാത്രമാണ് ഉദ്യോഗസ്ഥർ പെരുമാറുക. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.
ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് നവോത്ഥാന സമിതി ഉണ്ടാക്കിയത്.ഇതിന്റെ നേതൃത്വത്തിൽ വെള്ളാപള്ളി ഉണ്ടായിരുന്നു. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി.
എക്കാലവും വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്. വെള്ളാപ്പള്ളിക്ക് ഡി ലിറ്റ് നൽകാൻ പോലും പിണറായി തീരുമാനിച്ചിരുന്നു.
കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകാനുള്ള നീക്കം അന്നത്തെ ഗവർണറാണ് പൊളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചത്. ഇത് വിവാദമായപ്പോൾ കാന്തപുരം ഡിലിറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചു.
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സ്വന്തം സർക്കാർ അദ്ദേഹത്തെ ഒന്നും ചെയ്തില്ല. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എല്‍ അശോകൻ എന്നിവരെയും പ്രതി പട്ടികയിൽ ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മൂന്നുപേർക്കും എതിരെ ആത്മഹത്യാ കുറ്റമാണ് ചുമത്തുക. മഹേശൻ ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. 2020 ജൂലൈയിലാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത് . അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു . വെള്ളാപ്പള്ളിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുശേഷം ആയിരുന്നു ആത്മഹത്യ. മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരായ പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. മൈക്രോ തട്ടിപ്പ് തന്റെ തലയിലാവും എന്ന് മനസിലാക്കിയപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ ഇത്തരത്തിൽ തന്ത്രപരമായി കളിക്കുകയായിരുന്നു. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അകത്താകേണ്ടതായിരുന്നു. പിണറായി സഹായിച്ചത് കൊണ്ട് അത് സംഭവിച്ചില്ല.
വെള്ളാപ്പള്ളി നടേശനെതിരെ കോടതി ഉത്തരവ് ഉണ്ടായെങ്കിലും കോടതിക്ക് നേരിട്ട് അന്വേഷിക്കാൻ കഴിഞ്ഞില്ല.. വിജിലൻസാണ് അന്വേഷിക്കുക. വീണ്ടും അന്വേഷണം നടത്തി വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ പിണറായിക്ക് നേട്ടം കൊയ്യാം. ഇതായിരുന്നു ചിന്ത. എന്നാൽ പിണറായിയെ വിജിലൻസ് പറ്റിച്ചു. അവർ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പോയ ശേഷം റിപ്പോർട്ട് സമർപ്പിച്ചു. അതാണ് ഇപ്പോൾ വെള്ളാപ്പള്ളിക്ക് തലവേദനയായത്.
വിവിധ കോടതികളിൽ കേസ് നടക്കുന്ന ഒരാൾക്ക് പത്മാ പുരസ്കാരം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ട്. എന്നിട്ടും വെള്ളാപള്ളിക്ക് പത്മ പുരസ്കാരം ലഭിച്ചു. കേന്ദ്രസർക്കാർ ഇക്കാര്യം പുരസ്കാരം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു . എന്നാൽ അതുണ്ടായില്ല. രാഷ്ട്രപതിയാണ് പത്മാ പുരസ്കാരത്തിന്റെ കാര്യത്തിൽ അവസാനവാക്ക്. രാഷ്ട്രപതിയുടെ ഇടപെടൽ ഉണ്ടായാൽ പുരസ്കാരം നിഷേധിക്കപ്പെടാം. വെള്ളാപ്പള്ളിയും പിണറായിയും തമ്മിൽ കൈകോർക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ രംഗത്തുണ്ടാവില്ല എന്ന് തന്നെ കരുത്തേണ്ടിയിരിക്കുന്നു. മാത്രവുമല്ല രാഷ്ട്രപതി എടുക്കുന്ന സ്വതന്ത്രമായ തീരുമാനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്ന പതിവ് നിലവിലില്ല.
വി ഡി സതീശനെ പിണക്കിയ രണ്ട് സമുദായ നേതാക്കളാണ് വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരുമാണ്. വെള്ളാപ്പള്ളിക്കാണ് ഇപ്പോൾ പണി കിട്ടിയത്. സുകുമാരൻ നായർക്ക് പണി കിട്ടാതിരിക്കുന്നതേയുള്ളു. തനിക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും വെള്ളാപ്പള്ളിക്ക് സർക്കാരിൽ ആരെയും വിളിക്കാൻ കഴിയുന്നില്ല. വിജിലൻസിന്റെ ചുമതല ചെന്നിത്തലക്കാണ്.എന്നാൽ വിജിലൻസിന്റെ കാര്യത്തിൽ ചെന്നിത്തല ഇടപെടില്ല. കാരണം സതീശനും വെള്ളാപ്പള്ളിയും തമ്മിലുള്ള കെമിസ്ട്രി ചെന്നിത്തലക്ക് നന്നായറിയാം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് വിവാദമുണ്ടാക്കാൻ ചെന്നിത്തല തയാറല്ല.
https://www.facebook.com/Malayalivartha

























