പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം നിർവഹിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തപാൽ വകുപ്പ് കേരള സർക്കിളിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം നിർവഹിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ .
ഐക്യം, സൗഹാർദം, ആത്മീയത, പുരാതന സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവക്കായി നിലകൊള്ളുന്ന നാടാണ് കേരളമെന്ന് പ്രകാശന ശേഷം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കുകയും ചെയ്തു.
ആയിരക്കണക്കിന് അപൂർവ ദേശാടന പക്ഷിയിനങ്ങളുള്ള കേരളത്തിൽ പക്ഷി മേള സംഘടിപ്പിച്ചാൽ സഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും ആകർഷിക്കാനാവുമെന്ന് ഗവർണർ നിർദേശിക്കുകയും ചെയ്തു. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ്, നഗരസഭ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ, കരമന ജയൻ, അഡ്വ. എ. വേലപ്പൻ നായർ, ഫോർട്ട് വാർഡ് കൗൺസിലർ എസ്. ഹരികുമാർ, പോസ്റ്റൽ സർവിസസ് ഡയറക്ടർ എൻ.ആർ. ഗിരി തുടങ്ങിയവർ സംബന്ധിച്ചു.
"
https://www.facebook.com/Malayalivartha






















