ആരെയും കാണാൻ കൂട്ടാക്കാതിരുന്ന വന്ദനയുടെ 'അമ്മ' സുരേഷ് ഗോപിയെ കാണാൻ മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി: അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു:- ആവശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം!

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച സുരേഷ് ഗോപി വിഷയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്.
സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഒന്ന് ഞാന്‍ കാണണമെന്നാണ് അത്യാവശ്യമായി അവര്‍ പറയുന്നത്. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല", സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തി നേടിയിട്ടില്ല. നിരവധി പേരാണ് പ്രതിയ്ക്ക് ഒപ്പം പോയ പൊലീസുകാർക്കെതിരെ വിമർശനവുമായി എത്തുന്നത്. ഡോക്ടർ വന്ദന ദാസിനെ പെലീസ് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുത്തുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി. ഡോക്ടറുടെ അടുത്ത് പ്രതിയെ എന്തിന് ഒറ്റക്കാക്കിയെന്നും സുരേഷ ഗോപി ചോദിച്ചു. ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും അടുത്ത രക്തബന്ധത്തിലുള്ള കുട്ടി ആയിരുന്നു ആ ഡോക്ടർ എങ്കിൽ ഇവരീ പറയുന്ന അമ്പത് മീറ്റിൽ നൂറ് മീറ്റർ മാറി നിൽക്കുമായിരുന്നോ. ഇതെന്റെ പെങ്ങളുടെ മകളാണ് എന്നൊരു ബോധ്യം അയാൾക്ക് സത്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ.
അവർ ഇട്ടിട്ട് പോകുമായിരുന്നോ. നിയമം പറയുമായിരുന്നോ. ഇത്രയെ എനിക്ക് ആ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളൂ', എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചിരുന്നത്. ഇതിനിടെ, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു. വന്ദന ദാസിന്റെ കൊലപാതക ശേഷം വിജയാസ് ആശുപത്രിയിൽ എത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്റ്ററാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു.
താൻ എന്താണ് ചെയ്തതെന്ന് പോലും പ്രതിക്ക് ബോധ്യമുണ്ടായിരുന്നില്ല. പ്രതി മയക്ക് മരുന്നിന് അടിമയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ച് ഡോ. അരുൺ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. പരമാവധി ശാസ്ത്രീയ തെളിവുകൾ കൃത്യതയോടെ ശേഖരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാൽ 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha