മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്

ബജ്‌റംഗ്‌ദള്‍ എന്ന സംഘടനയെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്‍റെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമന്‍സ് അയച്ചു. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം.
ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ അൽ ഖ്വയ്ദ പോലുള്ള ദേശവിരുദ്ധ സംഘടനകളോട് ഉപമിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha