ഇനി മത്സരിക്കില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്... ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്: ബൈജു സന്തോഷ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ് സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍. ഇപ്പോഴിതാ നടൻ ബൈജു സന്തോഷ് അതിനെക്കുറിച്ച് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്. മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും ബൈജു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത.
തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. കാരണം കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതിൽ യാതൊരു സംശയവുമില്ല.
ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്. പക്ഷെ, ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് പോകരുതെന്ന് ഒരിക്കൽ ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞപ്പോൾ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.ഗണേഷ് കുമാർ ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട്, ബൈജു കൂട്ടിച്ചേർത്തു.
അതിനിടെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കുകയാണ് സുരേഷ് ഗോപി. ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ അവാർഡ് പരിപാടിയിൽ പങ്കെടുക്കവെ കാണികളുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം. 'ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് എന്റെ രാഷ്ട്രീയ പാർട്ടി നേതാക്കളാണ്. അങ്ങനെയൊരു അച്ചടക്കം എന്റെ രാഷ്ട്രീയ പാർട്ടിക്കുണ്ട്. എന്റെ നേതാക്കൾ രണ്ടോ മൂന്നോ നാലോ പേരോ ഉള്ളൂ. അവരാണ് അക്കാര്യം തീരുമാനിക്കുക.
ഞാൻ രാഷ്ട്രീയത്തിൽ വരാൻ തീരുമാനിക്കാൻ കാരണക്കാരും അവരാണ്. ഞാൻ രാഷ്ട്രീയത്തിൽ വന്ന് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആയിട്ടുണ്ടെങ്കിൽ അതും അവരുടെ നിശ്ചയമായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിത്വം എന്നത് എന്റെ നിശ്ചയമല്ല. അക്കാര്യം അവരാണ് തീരുമാനിക്കുക. ഒരു എംപി എന്ന നിലയിൽ പ്രവർത്തിക്കാൻ എനിക്കേ പല പരിമിതികളും ഉണ്ടായിരുന്നു. എന്നെ ഏറ്റവും അധികം പുറം തള്ളുകയും ചവിട്ടി ഒട്ടിക്കുകയും ചെയ്ത രാഷ്ട്രീയമാണ് കേരളത്തിലേത്. താൻ ചാരിറ്റി രാഷ്ട്രീയമാക്കണമെങ്കിൽ ഞാൻ തൃശ്ശൂരോ തിരുവനന്തപുരമോ മാത്രം കേന്ദ്രീകരിച്ച് നൽകിയാൽ പോരെ. ഏറ്റവും കൂടുതൽ കൊടുത്തത് വയനാട്ടിലും ഇടുക്കിയിലുമാണ്.
ഞാൻ എവിടെയൊക്കെ പോയി ഇലക്ഷന് നിൽക്കും. ഇത് എന്താണ് ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വ്യാഖ്യാനത്തിന് എന്തിനാണ് ഇങ്ങനെ പൈശാചികമായ പിന്തുണ ലഭിക്കുന്നത്. ഞാൻ എന്തുവേണം? അവരൊക്കെ ചിലപ്പോൾ ആഗ്രഹിക്കുന്ന മറുപടി ഞാൻ രാഷ്ട്രീയം അവസാനിപ്പിച്ചു, രാഷ്ട്രീയത്തിൽ ഇല്ലെന്നതായിരിക്കും, ആ മോഹം അതിമോഹമല്ല, വ്യാമോഹമാണ്. വോട്ട് എന്ന് പറയുന്നത് മുതൽ കപ്പം വാങ്ങുന്ന രാഷ്ട്രീയത്തിന് സേവനം ഹൃദയത്തിൽ ഉണ്ടാകില്ല. വോട്ട് പോലും കപ്പമായിട്ടാണ് വാങ്ങുന്നത്. എന്നിട്ട് സേവനത്തിനിറങ്ങി പിന്നെ കപ്പ കൂമ്പാരമാണ് വാങ്ങുന്നത്.
അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സേവനം ഉണ്ടാകില്ല. ഇനി വെട്ടി പൊളിച്ച് കാണിക്കണമെന്ന് പറഞ്ഞാലും ഞാൻ കാണിക്കാം അപ്പോൾ അത് ചെമ്പരത്തിയാണെന്ന് പറയരുത്',സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി കഴിഞ്ഞ ദിവസം ബി ജെ പി വേദിയിൽ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ തന്റെ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്. കണ്ണൂരിൽ മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha