ഗവിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരേയും വനംവകുപ്പ്ജീവനക്കാര്‍ തന്നെ പൊന്നമ്പല മേട്ടിലെത്തിക്കുകയും അവിടെ നിന്ന് ശബരിമല കാണിച്ചു കൊടുക്കുകയും ചെയ്യുക പതിവായിരുന്നു

ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിലാണെങ്കിലും പൊന്നമ്പലമേട്ടിന്റെ സംരക്ഷണം കേരള വനംവകുപ്പിനാണ്. ഇവിടേയ്ക്ക് ആരെയും കടത്തി വിടാതിരിക്കാനാണ് കൊച്ചുപമ്പയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഗവിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരേയും വനംവകുപ്പ്ജീവനക്കാര്‍ തന്നെ പൊന്നമ്പല മേട്ടിലെത്തിക്കുകയും അവിടെ നിന്ന് ശബരിമല കാണിച്ചു കൊടുക്കുകയും ചെയ്യുക പതിവായിരുന്നു. പൊമ്പലമേട്ടില്‍ താമസിക്കുന്ന ആദിവാസികളും പുറമേ നിന്നുള്ളവരെ അവിടെ എത്തിക്കാറുണ്ടായിരുന്നു. സദാസമയവും കാട്ടാനകളും കാട്ടുമൃഗങ്ങളും വിഹരിക്കുന്ന സ്ഥലമായിട്ടു പോലും നിരവധി പേര്‍ ഇവിടെ രഹസ്യ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോയോ എടുക്കാന്‍ ജീവനക്കാര്‍ ആരെയും അനുവദിച്ചിരുന്നില്ല. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ കുടുംബമായി ഇവിടെ എത്താറുണ്ടായിരുന്നെന്ന വിവരങ്ങളും ആദിവാസികള്‍ പുറത്തു വിട്ടിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ അവിടെ പൂജനടത്തിയ സംഘത്തിന്റെ വീഡിയോ പ്രചരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. വീഡിയോ ആദ്യം എത്തിയത് വനംവകുപ്പ് ജീവനക്കാരുടെ മൊബൈലിലേയ്ക്കാണ്. ജീവനക്കാര്‍ തമ്മിലുള്ള വൈരാഗ്യമാണ് വീഡിയോ പൂറത്തായതിന് പിന്നിലെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മറിച്ച് നിരന്തരം പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റിവിടുന്നതിനെ എതിര്‍ക്കുന്ന കൊച്ചുപമ്പയിലെ വിശ്വാസികളാണ് വീഡിയോ പകര്‍ത്തി അയച്ചതെന്ന വിവരവും പുറത്തു വരുന്നുണ്ട്്.പൊമ്പലമേട്ടിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ഇടതുപക്ഷവും ഒപ്പം സര്‍ക്കാരും നിലകൊള്ളുന്നതിനാല്‍ ഇവിടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമോയെന്ന ഭയം കൊച്ചുപമ്പയിലെ ജനങ്ങളെ വേട്ടായടുന്നുണ്ട്. സാഹസിക ടൂറിസത്തിന് വേണ്ടി അടുത്തിടെ ചിലരെത്തിയിരുന്നെന്നും അവര്‍ പറയുന്നു. നിരവധി കാട്ടാനാകള്‍ റോഡില്‍ നിരന്നു നില്‍ക്കുമ്പോഴും യാതൊരു ഭയവുമില്ലാതെ യാത്ര ചെയ്യുന്നവരാണ് കൊച്ചുപമ്പയിലുള്ളത്.
അതുപോലെ പുലിയും സിംഹവും വിഹരിക്കുന്നുണ്ട്. നാളിതുവരെ വളര്‍ത്തുമൃഗങ്ങളെ പോലും അവയൊന്നും ആക്രമിച്ചിട്ടില്ല. അയ്യപ്പന്റെ കൂട്ടുകാരാണ് വന്യമൃഗങ്ങളെന്ന വിശ്വാസത്തിലാണ് അവര്‍ ഏതു കൊലകൊമ്പന്റെ മുന്നിലൂടെയും നടക്കുന്നത്. നാളിതുവരെ യാതൊരു വന്യമൃഗ ആക്രമണവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അത്തരം വിശ്വാസികളുടെ വിശ്വാസങ്ങളെ തകര്‍ത്തു കൊണ്ടാണ് വനംവകുപ്പ് രഹസ്യമായി പൊന്നമ്പലമേട്ടിലേയ്ക്ക് ആളെ കയറ്റി വിടുന്നത്. രഹസ്യമായി നടത്തുന്നത് ഭാവിയില്‍ പരസ്യമായി മാറാമെന്ന് ഭയത്തിലാണ് ഇവിടത്തുകാര്‍ ജീവിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് കൊച്ചുപമ്പ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ ചുമതലയിലുള്ള ജീവനക്കാര്‍ വനംവകുപ്പിന്റെ വാഹനത്തില്‍ നിരവധി പേരെ മലമുകളില്‍ എത്തിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ നാരാണസ്വാമിയും സംഘവും എത്തിയത് വിഐപി ബോര്‍ഡ് വച്ച വാഹനത്തിലാണെന്നും വിവരമുണ്ട്. വനം വകുപ്പ് അറിയാതെ ആരെയും കടത്താത്ത അതീവസുരക്ഷാ മേഖലയില്‍, വിഐപി വാഹനം എന്ന പേരിലാണ് ഇവര്‍ എത്തിയതെന്ന് പറയുന്നു.
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മുമ്പും പൊന്നമ്പലമേട്ടില്‍ എത്തി ആഘോഷിച്ചിട്ടുണ്ട്. പലരും മദ്യവുമായാണ് ഇവിടെ എത്തിയിരുന്നതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പുറമെ നിന്നെത്തുന്നവര്‍ വാഹനം കൊച്ചുപമ്പയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം പാര്‍ക്കുചെയ്ത ശേഷം വനംവകുപ്പിന്റെ വാഹനത്തിലാണ് പൊന്നമ്പലമേട്ടില്‍ എത്തി വഴിപാടുകള്‍ നടത്തി മടങ്ങിയതെന്നാണ് അറിയുന്നത്. നിരവധി ലയങ്ങളും തമാസക്കാരുമുള്ള പ്രദേശമാണിവിടം. ഒപ്പം കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രവും.കൊച്ചുപമ്പയിലെ ഔട്ട് പോസ്റ്റില്‍ നിന്നും 5 കിലോമീറ്റര്‍ ഓഫ് റോഡ് പിന്നിട്ടുവേണം പൊന്നമ്പലമേട്ടില്‍ എത്താന്‍. ഫോര്‍വീല്‍ ജീപ്പുകള്‍ മാത്രമാണ് ഇവിടേയ്‌ക്കെത്തുക. സന്ദര്‍ശകര്‍ ഉണ്ടെങ്കില്‍ ഉന്നത ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും തലേന്ന് ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉള്ളവരെ വിവരം അറയിച്ചിരിക്കും.
പിന്നെ കാത്തുനിന്ന് ആഗതരെ മലമുകളില്‍ എത്തിച്ച്, തിരിച്ച് കൊണ്ടുവിടുന്ന ഉത്തരവാദിത്വം ഔട്ട് പോസ്റ്റിലെ മുഖ്യചുമതലക്കാരനാണ് നിര്‍വ്വഹിക്കേണ്ടത്. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സന്ദര്‍ശകരെ മലമുകളില്‍ എത്തിച്ചിട്ടുള്ളതെന്നാണ് മുമ്പ് ഇവിടെ ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. മകരവിളക്ക് കഴിഞ്ഞാല്‍ പൊമ്പലമേട്ടില്‍ ആരും പ്രവേശിക്കുന്നില്ലന്നായിരുന്നു വിശ്വാസികളില്‍ ഏറെപ്പേരും കരുതിയിരുന്നത്.
അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തുകൊണ്ട് വനംവകുപ്പ് തങ്ങളുടെ മുഖം ര്ക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ചെന്നൈ സ്വദേശിയും ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള നാരായണ സ്വാമിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ നുഴഞ്ഞു കയറിയത്.വാച്ചര്‍മാരാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നും വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും നാരായണ സ്വാമി പ്രതികരിച്ചിരുന്നു. ''തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം.
മുന്‍പ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണ്.അയ്യപ്പന് വേണ്ടി മരിക്കാന്‍ തയ്യാറെന്നുമാണ് നാരായണന്‍ നമ്പൂതിരി പറയുന്നത്.വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. എന്തായാലും വീഡിയോ പുറത്തു വിട്ടവരെ പ്രശംസിക്കാതിരിക്കാനാവില്ലെന്ന് വിശ്വാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha