ആദ്യത്തെ ടേമില്‍ തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ കര്‍ണാടകയില്‍ നിന്ന് 20 ലോക്‌സഭ സീറ്റാണ് ശിവകുമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിദ്ധരാമയ്യരരുടെ നേതൃത്വത്തില്‍ ഒരു സീറ്റാണ് നേടാനായത്

കര്‍ണാടകയുടെ കിംങ് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്റെയും കിങ് മേക്കറാകാന്‍ തനിയ്ക്ക കഴിവുണ്ടെന്ന ഡി.കെ.ശിവകുമാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ടു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ ഡി.കെ. വ്യക്തമായ രാഷ്ട്രീയം കളിയ്ക്കുയാണെന്നു വേണം കരുതാന്‍.
പടുകുഴിയില്‍ വീണുകിടക്കുന്ന കോണ്‍ഗ്രസില്‍ പണിയെടുക്കുന്ന നേതാക്കള്‍ മതിയെന്ന സിദ്ധാന്തം നടപ്പിലാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങളുമായി ബന്ധമില്ലാത്ത നേതാക്കള്‍ കോട്ടുസൂട്ടുമിട്ട് വിമാനത്തില്‍ യാത്ര ചെയ്താല്‍ പാര്‍ട്ടി വളരുകയില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചാല്‍ ഫലം എന്താകുമെന്ന് അദ്ദേഹം കര്‍ണാടക ഫലത്തിലൂടെ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ അദ്ദേഹം അംഗീകരിക്കാത്തത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഡി.കെ.നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളാണ് പങ്കുവെച്ചത്. കര്‍ണാടക പിസിസിയില്‍ ഒരുനിര നേതാക്കളെ വളര്‍ത്തിയെടുത്ത് ശക്തരാക്കിയതുകൊണ്ടാണ് നിയമസഭയില്‍ നേട്ടം കൊയ്യനായത്. അതുപോലെ മന്ത്രിസഭയിലും നല്ലൊരു വിഭാഗത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചു വരാന്‍ കഴിയുകയുള്ളൂ. ആദ്യത്തെ ടേമില്‍ തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ കര്‍ണാടകയില്‍ നിന്ന് 20 ലോക്‌സഭ സീറ്റാണ് ശിവകുമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിദ്ധരാമയ്യരരുടെ നേതൃത്വത്തില്‍ ഒരു സീറ്റാണ് നേടാനായത്. അതും തന്റെ സഹോദരന്‍ ഡി.കെ.സുരേഷ്‌കുമാര്‍ വിജയിച്ചത് വ്യക്തിപരമായ കഴിവു കൊണ്ടാണ്. ബിജെപിയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ സിദ്ധരാമയ്യര്‍ക്കായിട്ടില്ല. എന്നു മാത്രമല്ല ആദ്യ ടേം കിട്ടിയാല്‍ മാത്രമേ ഈ വിജയത്തിന്റെ തുടര്‍ച്ച പിടിച്ചു നിറുത്താനാവുകയുള്ളൂ. അങ്ങെയെങ്കില്‍ 20 സീറ്റ് ഉറപ്പിക്കാമെന്നും അദ്ദേഹം രാഹുലിനോട് പറഞ്ഞതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയരുടെ പ്രഖ്യാപനം ശരിയല്ലെന്നും എംഎല്‍എമാരായവര്‍ മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണെന്നും അദ്ദേഹം പറയുന്നു. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എംഎല്‍എ മാര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ട് കര്‍ണാടക വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് തള്ളിവിടാതിരിക്കാനുള്ള മുന്‍കരുതല്‍ ഹൈക്കമാന്റ് എടുക്കണമെന്നാണ് ശിവകുമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശിവകുമാറിന്റെ നേതൃത്വത്തെ കോണ്‍ഗ്രസ് വലിയ നിലയില്‍ തന്നെയാണ് അംഗീകരിക്കുന്നത്. എന്നാല്‍ സിദ്ധരാമയ്യരുടെ ജനപ്രീതിയും തിരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിട്ടുണ്ട്. സിദ്ധരാമയ്യരരെ ഒഴിവാക്കി ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അത് ബിജെപിയ്ക്ക് അനുകൂലമായി വീണ്ടും വര്‍ഗ്ഗീയ ഏകീകരണം സംഭവിക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.
എന്നാല്‍ ഒത്തു തീര്‍പ്പ് മുഖ്യനെന്ന നിലയില്‍ ഖാര്‍ഗെ ആ സ്ഥാനം ഏറ്റെടുക്കണമെന്നും ചര്‍ച്ചയ്ക്കിടയില്‍ ശിവകുമാര്‍ ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അതുമല്ലെങ്കില്‍ തര്‍ക്കമുള്ള രണ്ടു പേരും മാറി നില്ക്കുക പകരം ഡോ.പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടു വരികയെന്ന നിര്‍ദ്ദേശമാണ് അവസാനം ഹൈക്കമാന്റ് വെച്ചിരിക്കുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്.
മുഖ്യമന്ത്രിയേയും മന്ത്രമാരേയും നിശ്ചയിക്കുന് നചര്‍ച്ചകളാണ് ഡെല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും പുറത്തു പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ട്. ബിജെപി കേന്ദ്രങ്ങള്‍ പടച്ചു വിടുന്ന നുണക്കഥകളാണ് പ്രചരിക്കുന്നതെന്നാണ് സുര്‍ജോവാല പറയുന്നത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞാ ചടങ്ങിനായി നിര്‍മ്മാണം ആരംഭിച്ച പന്തലിന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെയ്പിച്ചു. സിദ്ധരാമയ്യയാണ് പന്തല്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്കിയത്. മുഖ്യമന്ത്രിയേയെ സത്യപ്രതിജ്ഞാ തീയ്യതിയോ പ്രഖ്യാപിക്കാതെ നടത്തിയ ഒരുക്കങ്ങളെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് നിറുത്തി വെയ്പിച്ചത്.
ലോക്‌സഭയില്‍ ഭൂരിപക്ഷം ലക്ഷ്യമിടുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ശിവകുമാര്‍ നല്കിയ 20 സീറ്റ് വാഗ്ദാനം തള്ളിക്കളയാനാവില്ല. കാരണം കര്‍ണാടക കൈവെള്ളയില്‍ തരുമെന്ന് പറഞ്ഞതു പോലെ ശിവകുമാര്‍ തന്നു. അത്രത്തോളം എതിര്‍പ്പുകളും പ്രതിരോധങ്ങളും തീര്‍ത്താണ് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വേദനിക്കുന്ന തരത്തിലുള്ള അടി കര്‍ണാടകയിലൂടെ നല്കിയത്.
മാറിനിന്ന് കുറ്റം പറഞ്ഞു കൊണ്ടിരുന്ന പ്രതിപക്ഷത്തെ ചെറുകക്ഷികള്‍ പോലൂം കോണ്‍ഗ്രസിനെ തേടി വന്ന് പിന്‍തുണ അറിയിച്ചു കൊണ്ടിരിക്കുകയാണ്. അത്രയും വലിയ വിജയം നേടിതന്ന ശിവകുമാര്‍ , ലോക്‌സഭ തിരഞ്ഞെടുപ്പിലലും അതാവര്‍ത്തിക്കാന്‍ കഴിവുള്ള ആളാണെന്ന് രാഹുലിന് മാത്രമല്ല സോണിയാ ഗാന്ധിയ്ക്കും നന്നായി അറിയാം. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അക്കാര്യം തന്നെയാണ് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha