Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

കേരളത്തില്‍ കോണ്‍ഗ്രസിന് ഒന്നല്ല, രണ്ടാണ് ശത്രുക്കള്‍. ഒരോ സമയം ഒരേ ശക്തിയില്‍ ബിജെപിയേയും സിപിഎമ്മിനേയും പ്രതിരോധിക്കണം. അതുമാത്രമല്ല കോണ്‍ഗ്രസ് കേരളത്തില്‍ ക്ഷയിച്ച് പോയതിന് കാരണം സിപിഎമ്മിന്റെ ബിജെപി ബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്

20 MAY 2023 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കര്‍ണ്ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ബിജെപിയെ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നിന്ന് പോരാടാന്‍ തയ്യാറാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ആ ചതിയെന്നതും ശ്രദ്ധേയമാണ്.സിദ്ധരമായ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശരിക്കും ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചകമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷ നിരയില്‍ നിന്നും നേര്‍ക്കുനേര്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങുക മാത്രമല്ല ബിജെപിയ്ക് വളരാന്‍ അവസരമൊരുക്കി കൊടുക്കുകയും ചെയ്ത കക്ഷികളാണ് ഇപ്പോള്‍ ഒരു വേദിയില്‍ ഒന്നിക്കുന്നത്. എന്നാല്‍ ആ സഖ്യത്തില്‍ നിന്ന് കേരള മുഖ്യനെ ഒഴിവാക്കിയതിന് പിന്നില്‍ ശരിക്കുമൊരു കേരള സ്റ്റോറിയുണ്ടെന്ന കാര്യം വ്യക്തമാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുഡിഎഫ് ഇന്ന് സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിക്കുകയും സെക്രട്ടറിയേറ്റ് വളയുകയും ചെയ്യുകയാണ്. സര്‍ക്കാരാണെങ്കിലോ വൈകിട്ട് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുമാണ്. ഈ നിലയില്‍ കനത്ത സമരത്തിലേയ്ക്ക് കോണ്‍ഗ്രസ് പോകുന്ന സാഹചര്യത്തില്‍ പിണറായിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നതിലെ ഔചിത്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാവുന്നതാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന് ഒന്നല്ല, രണ്ടാണ് ശത്രുക്കള്‍. ഒരോ സമയം ഒരേ ശക്തിയില്‍ ബിജെപിയേയും സിപിഎമ്മിനേയും പ്രതിരോധിക്കണം. അതുമാത്രമല്ല കോണ്‍ഗ്രസ് കേരളത്തില്‍ ക്ഷയിച്ച് പോയതിന് കാരണം സിപിഎമ്മിന്റെ ബിജെപി ബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.വി.ഡി.സതീശനും, ചെന്നിത്തലയും ,കെ.സുധാകരനും മുക്കിന് മുക്കിന് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്.

സ്വര്‍ണ്ണക്കടത്തു മുതല്‍ എ ഐ ക്യാമറ വരെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയിലേയ്ക്ക് തന്നെയാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.ക്യാമറ വിവാദത്തില്‍ കോടതിയെ സമീപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വേദിയിലേയ്ക്ക് മുഖ്യനെ ക്ഷണിച്ചിരുത്തിയാണ് അത് കേരളത്തില്‍ ബിജെപിയ്ക്ക് കടുത്ത എതിര്‍ പ്രചരണത്തിന് വഴിയൊരുക്കുമെന്ന് കേരള നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.സിപിഎമ്മിനെയല്ല അവരുടെ ശക്തിയായി നിലകൊള്ളുന്ന പിണറായി വിജയനെ തളര്‍ത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിലേയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കഠിനാധ്വാനം ചെയ്യുന്നത്. ആ കഠിനാധ്വാനത്തെ പാഴാക്കാന്‍ അവര്‍ തയ്യാറല്ല. കര്‍ണ്ണാടകയിലേയക്ക് ക്ഷണമുണ്ടാകുമെന്ന് സിപിഎം അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ കെ.സി.വേണുഗോപാലിനെ ബന്ധപ്പെട്ട് അത് നേരത്തെ വെട്ടുകയും ചെയ്തു. കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ഒരുമിച്ചുള്ള പോരാട്ടമാണ് ഇരുക്ഷികളും നടത്തി കൊണ്ടിരിക്കുന്നത്. ബിജെപിയ്‌ക്കെതിരെ രണ്ടു കൂട്ടരും ശക്തമായി പോരാടുന്നതിനോടൊപ്പം തന്നെ ബിജെപിയ്‌ക്കെതിരെയുള്ള രഹസ്യ ബന്ധങ്ങളും പരസ്പരം ആരോപിക്കുന്നുണ്ട്.

പിണറായിയെ കര്‍ണ്ണാടകയിലേയ്ക്ക് ക്ഷണിച്ചാല്‍ അതിനെ രാഷ്ട്രീയ ആയുധമാക്കാനായി ബിജെപിയും കാത്തിരുന്നു. പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഡി.കെ.ശിവകുമാറിന്റെ തന്ത്രത്തില്‍ പിണറായിയെ കടയോടെ പറിച്ചെറിഞ്ഞെന്നു വേണം കരുതാന്‍. എന്നാല്‍ സീതാറാം യെച്ചൂരിയെ ക്ഷണിച്ചതിലൂടെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സിപിഎമ്മിനെ മുറുകെ പിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന ്‌വ്യക്തമാണ്. കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഡി.കെ.ശിവകുമാര്‍ ആഭ്യന്തരം, ജലസേചനം, ഊര്‍ജം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ തലപ്പത്ത് വരുമെന്ന ഏകദേശ ധാരണയായിട്ടുണ്ട്. മുന്‍പ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വച്ചേക്കും. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുമായുള്ള കൂടിക്കാഴ്ചകളില്‍ കാര്യങ്ങള്‍ ഏറെ കുറെ തീരുമാനനായിരിക്കുകയാണ്

മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ നിരാശ വേണ്ടെന്നും കര്‍ണാടകയില്‍ ഭാവിയിലേക്കുള്ള കോണ്‍ഗ്രസിന്റെ മുഖം ശിവകുമാര്‍ ആയിരിക്കുമെന്നുമുള്ള ഉറപ്പ് അദ്ദേഹത്തിനു സോണിയ ഗാന്ധി നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. പരസ്പരം താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് ഇരുവരോടും ഖര്‍ഗെ നിര്‍ദേശിച്ചത്. പദവികള്‍ക്കായി അവകാശവാദങ്ങളോ അനുയായികളുടെ ശക്തി പ്രകടനങ്ങളോ ഇന്നലെ ബെംഗളൂരുവില്‍ കാര്യമായി ഉണ്ടായിരുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിനു കൂടിയാകും ബെംഗളൂരുവിലെ സത്യപ്രതിജ്ഞാ വേദി സാക്ഷ്യം വഹിക്കുകയെന്ന് വ്യക്തമാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിന്‍ , നിതീഷ് കുമാര്‍ ,  തേജസ്വി യാദവ് , എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ പങ്കെടുക്കാനാണ് സാധ്യത. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിനിധിയെ അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് കേരളത്തില്‍ സിപിഎം തന്നെ  വിവാദമാക്കിയിട്ടുണ്ട്.. പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി.ജയരാജനും പ്രകാശ് കാരാട്ടും രംഗത്തെത്തി. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ ഫാഷിസ്റ്റ്  ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഇന്ത്യന്‍ ജനതയെ യോജിപ്പിക്കുക എന്ന ദൗത്യമാണ് സിപിഎമ്മിനു മുന്നിലുള്ളതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു.  കാരണം തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തിനായി ഡി.കെ.ഇവരെ സമീപിച്ചെങ്കിലും കോണ്‍ഗ്രസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് ഒഴിയുകയാണുണ്ടായത്. ഇടതുപക്ഷം മാറി നിന്നതോടെ കോണ്‍ഗ്രസിന് ഒരുപാട് പ്രചരണങ്ങളെ നേരിടേണ്ടി വന്നിരുന്നു.

കര്‍ണാടക സത്യപ്രതിജ്ഞയ്ക്കു കേരള,തെലങ്കാന,ഡെല്‍ഹി മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലൂടെ കോണ്‍ഗ്രസ് സങ്കുചിത രാഷ്ട്രീയമാണു കളിക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു.  ഈ നിലപാട് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. പ്രതിപക്ഷ വിശാല താല്‍പര്യം കണക്കിലെടുത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കുമെന്നും  കാരാട്ട് പറഞ്ഞു. സിപിഎം നയം തിരുത്തി ഇങ്ങോട്ട് വരട്ടേയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ സിപിഎമ്മിന് വ്യക്തമാണ്. കേരള നേതാക്കള്‍ നന്നായി കളിച്ചതിനാലാണ് ഇന്‍ഡ്യയിലെ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതെന്ന് അവര്‍ കണക്കു കുട്ടുന്നു. വരുംകാല ചര്‍ച്ചകളിലും സമരങ്ങളിലും പിണറായി വിജയനെ പങ്കെടുപ്പിക്കാന്‍ കേരള നേതാക്കള്‍ സമ്മതിക്കില്ലെന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (4 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (4 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (4 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (4 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (4 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (5 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (5 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (5 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (6 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (10 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (10 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (11 hours ago)

Malayali Vartha Recommends